സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി. വലതുപക്ഷ മാധ്യമങ്ങള്‍ സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനം മഹത്വവത്കരിക്കുന്നു. ഇതുവരെ ചെയ്ത കാര്യങ്ങളെല്ലാം മറന്ന് ഒരാളെ മഹാത്മാവായി ചിത്രീകരിക്കുന്നു. ബാബറി മസ്ജിദ് തകര്‍ത്തത് സംഘപരിവാര്‍, ഒത്താശ ചെയ്തത് കോണ്‍ഗ്രസ്. മുസ്ലിം ലീഗ് അന്ന് കോണ്‍ഗ്രസിനൊപ്പം നിന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പാണക്കാട് പോയി രണ്ടുവാക്ക് പറഞ്ഞാല്‍ അതിനുള്ള അമര്‍ഷം തീരുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് ചരിത്രം കുറിക്കുന്ന തെരഞ്ഞെടുപ്പാവുമെന്ന് മുഖ്യമന്ത്രി. ഒരു മാറ്റം പാലക്കാട് ആഗ്രഹിക്കുന്നുവെന്നും ആ മാറ്റം മഹാ ഭൂരിപക്ഷം വോട്ടര്‍മാരും ആഗ്രഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണാടിയിലെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വലതുപക്ഷ ക്യാമ്പ് എത്തിപ്പെട്ട ഗതികേടാണ് കാണിക്കുന്നത്, അവസരവാദ നിലപാടിലൂടെ നാടിന്റെ അന്തരീക്ഷം മാറ്റിമറിക്കാമെന്ന് വിഡി സതീശന്‍ കരുതണ്ട എന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രത്യേക ദിവസം അയാളെ മഹത്വവത്ക്കരിക്കാന്‍ ശ്രമിക്കുന്നത് ജാള്യത മറച്ച് വെക്കാന്‍ വേണ്ടിയാണ്. സംഭവത്തിന് ശേഷമാണ് നമ്മുടെ നാട്ടില്‍ എന്താണ് ഇതിനോടുള്ള പ്രതികരണമെന്ന് മനസിലായത്.