മിനി ബസ് മറിഞ്ഞു അപകടം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

കണ്ണൂര്‍: കണ്ണൂര്‍ മലയാംപടിയില്‍ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞു. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹന്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.

കടന്നപ്പള്ളിയില്‍ നിന്ന് ബത്തേരിയിലേക്ക് രാത്രി നാടകം കഴിഞ്ഞ് പോകുന്ന വണ്ടിയാണ് അപകടത്തില്‍പ്പെട്ടത്. മലയാംപടി എസ് വളവില്‍ വെച്ചാണ് മിനി ബസ് മറിഞ്ഞത്. സംഘത്തില്‍ ഉണ്ടായിരുന്നത് 14 പേരാണ്. 9 പേരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേവ കമ്മ്യൂണിക്കേഷന്‍ കായംകുളം എന്ന നാടക സംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തില്‍പ്പെട്ടത്.

കായംകുളം സ്വദേശികളായ ഉണ്ണി, ഉമേഷ്, സുരേഷ്, ഷിബു, എറണാകുളം സ്വദേശികളായ വിജയകുമാര്‍, ബിന്ദു, കല്ലുവാതുക്കല്‍ സ്വദേശി ചെല്ലപ്പന്‍, കൊല്ലം സ്വദേശി ശ്യാം, അതിരുങ്കല്‍ സ്വദേശി സുഭാഷ് എന്നിവരാണ് അപകടത്തില്‍ പരിക്കേറ്റ് കണ്ണൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

spot_img

Related news

ഫോട്ടോ എടുക്കാൻ നിന്നു, കാട്ടാനകൾ പാഞ്ഞടുത്തു; വിനോദസഞ്ചാരികൾ ഓടി രക്ഷപ്പെട്ടു

ഇടുക്കി: കാട്ടാനകളുടെയുടെ മുന്നില്‍ നിന്നും ചിത്രം പകര്‍ത്താന്‍ ശ്രമിച്ച വിനോദ സഞ്ചാരികള്‍...

തരിയോട് ജനവാസമേഖലയിൽ പട്ടാപ്പകൽ ഒറ്റയാൻ; സ്കൂട്ടർ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വയനാട് തരിയോട് ജനവാസമേഖലയിൽ പട്ടാപ്പകൽ കാട്ടാനയിറങ്ങി. സ്കൂട്ടർ യാത്രക്കാരൻ കാട്ടാനയുടെ ആക്രമണത്തിൽ...

ജാതിവിവേചനങ്ങൾക്കെതിരെ പൊരുതിയ നവോത്ഥാന സൂര്യൻ; ഇന്ന് ഗുരുദേവ ജയന്തി

ഇന്ന് ശ്രീനാരായണഗുരു ജയന്തി. കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക്...

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ വീഡിയോ; ‘ഹെലൻ ഓഫ് സ്പാർട്ട’ക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു

ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്നറിയപ്പെടുന്ന ധന്യ ഹർഷിദിനെതിരെ പൊലീസ് കേസെടുത്തു....

ജോലി ചെയ്ത സ്ഥാപനത്തിൽ നിന്ന് 44 പവൻ സ്വർണം മോഷ്ടിച്ച് മുങ്ങിയ അതിഥി തൊഴിലാളി പിടിയിൽ

കോഴിക്കോട് ജോലി ചെയ്തിരുന്ന സ്വർണാഭരണ നിർമാണശാലയിൽ നിന്ന് 44 പവൻ സ്വർണവുമായി...