മണ്ഡല- മകരവിളക്ക് മഹോത്സവത്തിന് തുടക്കം, ശബരിമല നട ഇന്ന് തുറക്കും

മണ്ഡല- മകരവിളക്ക് മഹോത്സവത്തിന് ഇന്ന് തുടക്കമാകും. പി എന്‍ മഹേഷ് നമ്പൂതിരി വൈകിട്ട് നാലിന് നട തുറന്ന് ദീപം തെളിയിക്കും. പുതിയ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരും ഇന്ന് ചുമതലയേല്‍ക്കും. ആദ്യ ദിവസമായ ഇന്ന്് വെര്‍ച്വല്‍ ക്യൂ വഴി ശബരിമലയില്‍ എത്തുന്നത് പതിനായിരം തീര്‍ത്ഥാടകരാണ്. ഉച്ചയ്ക്ക് ഒരു മണി മുതല്‍ ആയിരിക്കും സന്നിധാനത്തേക്ക് പമ്പയില്‍ നിന്നുള്ള പ്രവേശനം.

ശബരിമലയില്‍ ഒരു ഭക്തനും ദര്‍ശനം നടത്താനാകാതെ മടങ്ങേണ്ടി വരില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്് പറഞ്ഞു. കഴിഞ്ഞ പ്രാവശ്യത്തേതില്‍ നിന്നും വ്യത്യസ്തമായി തുടക്കം മുതലേ 18 മണിക്കൂറാണ് ഇക്കുറി ദര്‍ശന സമയം. ഭക്തര്‍ക്ക് പരമാവധി പേര്‍ക്ക് ദര്‍ശനം നല്‍കുക എന്നതാണ് ലക്ഷ്യം. അതിന് തുടക്കം മുതലേ തന്ത്രിയും മേല്‍ശാന്തിമാരും ഞങ്ങളോട് സഹകരിക്കുന്നുണ്ട്. ഭക്തര്‍ക്ക് ഒരു അസൗകര്യവുമുണ്ടാകാതിരിക്കാനുള്ള ശ്രമമാണ് നടത്തുന്നത് അദ്ദേഹം വ്യക്തമാക്കി.

സ്പെഷ്യല്‍ ട്രെയിനുകള്‍ മണ്ഡലകാലത്ത് റെയില്‍വേ അനുവദിച്ചിട്ടുണ്ട്. 9 ട്രെയിനുകളാണ് അധികമായി സര്‍വീസ് നടത്തുക. 89 സര്‍വീസുകളാകും വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കും തിരിച്ചുമായി നടത്തുക. യാത്രക്കാര്‍ക്ക് ഓണ്‍ലൈനായി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

spot_img

Related news

കുറുവാ സംഘത്തിന് ശേഷം ഇറാനി ഗ്യാങ്; നെടുങ്കണ്ടത്ത് പിടിയില്‍

ഇടുക്കി: തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷ്ടാക്കളുടെ സംഘമായ ഇറാനി ഗ്യാങ് അംഗങ്ങള്‍ ഇടുക്കി...

പാകം ചെയ്തും അല്ലാതെയുമായി വന്യ മൃഗങ്ങളുടെ മാംസം; അച്ഛനും മക്കളും നായാട്ടുകാരെന്ന് വനം വകുപ്പ് സംഘം

മലപ്പുറം: വെണ്ടേക്കുംപൊട്ടിയില്‍ കാട്ടിറച്ചിയുമായി രണ്ട് പേര്‍ പിടിയില്‍. വെണ്ടേക്കുംപൊട്ടി സ്വദേശി ജോണ്‍സണ്‍...

മാഞ്ഞത് മലയാളത്തിന്റെ ‘സുകൃതം’, അന്തിമോപചാരം അര്‍പ്പിക്കാന്‍ ‘സിത്താര’യില്‍ മാത്രം അവസരം, സംസ്‌കാരം വൈകിട്ട്

എംടി വാസുദേവന്‍ നായര്‍ക്ക് കേരളത്തിന്റെ പ്രണാമം. കേരളീയ ജീവിത പരിണാമത്തെ തൂലികയിലേക്ക്...

എഴുത്തിന്റെ കുലപതിക്കു വിട; എംടിക്ക് ഹൃദയാഞ്ജലി

മലയാളത്തിന്റെ ഒരേയൊരു എംടി കഥാവശേഷനായി. ഇന്ന് രാത്രി പത്തോടെയായിരുന്നു 91 കാരനായ...