സുരേഷ് ഗോപിയെ സംസ്ഥാന സ്കൂള്‍ കായിക മേളയുടെ പരിസരത്ത് പോലും ക്ഷണിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. എന്തും വിളിച്ച് പറയുന്ന ആളാണ് സുരേഷ് ഗോപി. കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന് ഭയമുണ്ടെന്നും വി ശിവന്‍കുട്ടി പറഞ്ഞു. ‘ഒറ്റ തന്ത’ പ്രയോഗത്തില്‍ മാപ്പ് പറഞ്ഞാല്‍ സുരേഷ് ഗോപിക്ക് സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ വരാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സിബിഐയെ തൃശൂര്‍ പൂരം കലക്കിയതിന്റെ അന്വേഷണം ഏല്പിക്കാന് വെല്ലുവിളിച്ചുകൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ ‘ഒറ്റ തന്ത’ പരാമര്‍ശം. ചേലക്കരയിലെ ബിജെപി തിരഞ്ഞെടുപ്പ് യോഗത്തിലാണ് സുരേഷ് ഗോപി പരാമര്‍ശം നടത്തിയത്.
ആരുടേയും അച്ഛന് വിളിച്ചിട്ടില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം. അത്തരത്തില്‍ വിളിക്കാന്‍ ഉദ്ദേശിക്കുന്നുമില്ലെന്നും സിനിമാ ഡയലോഗ് പറയുക മാത്രമാണ് ചെയ്തതെന്ന് സുരേഷ് ഗോപി വിശദീകരിച്ചു.
കോണ്‍ഗ്രസ് സഹയാത്രികനായ അഭിഭാഷകന് വി ആര് അനൂപാണ് വിഷയത്തില്‍ സുരേഷ് ഗോപിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. മുഖ്യമന്ത്രിക്കെതിരെ ചേലക്കര പ്രസംഗത്തില്‍ അധിഷേപം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്.