വിമാനങ്ങള്‍ക്ക് നേരെയുള്ള ഭീഷണി സന്ദേശങ്ങള്‍; ‘X’ നെതിരെ കേന്ദ്രം

വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണിതുടരുന്ന പശ്ചാത്തലത്തില്‍ സമൂഹമാധ്യമമായ എക്‌സിനെതിരെ കേന്ദ്രസര്‍ക്കാര്‍. എക്‌സിന്റേത് പ്രേരണകുറ്റത്തിന് തുല്യമായ നടപടികള്‍ എന്ന് കേന്ദ്ര ഐ ടി മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചത് അന്തരാഷ്ട്ര സര്‍വീസ് നടത്തുന്ന 79 വിമാനങ്ങള്‍ക്കാണ്. ഒരാഴ്ചയില്‍ 180 ഓളം വിമാനങ്ങള്‍ക്ക് നേരെ ഭീഷണി ഉണ്ടായി.

9 ദിവസത്തിനുള്ളില്‍ വിമാനക്കമ്പനികള്‍ക്ക് വ്യാജ ഭീഷണികളെ തുടര്‍ന്ന് 600 കോടി രൂപയിലേറെ നഷ്ടം ഉണ്ടായതായാണ് കണക്ക്. ഭീഷണി സന്ദേശം അയക്കുന്ന ശൈലി മാറ്റിയതായി അന്വേഷണ ഏജന്‍സി കണ്ടെത്തി. നേരത്തെ ഒരു എക്‌സ് ഹാന്‍ഡില്‍ ഒന്നിലേറെ എയര്‍ലൈനുകള്‍ക്ക് ഭീഷണികള്‍ അയച്ചിരുന്നു എങ്കില്‍, നിലവില്‍ വ്യത്യസ്ത ഹാന്‍ഡിലുകളില്‍ ഭീഷണികള്‍ ലഭിക്കുന്നത് നിന്നാണ്.
ഈ സാഹചര്യത്തില്‍ കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയ ജോയിന്റ് സെക്രട്ടറി സങ്കേത് എസ് ബോണ്ട്‌വെ എയര്‍ലൈനുകളുടെയും സമൂഹമാധ്യമപ്രതിനിധികളുടെയും ഓണ്‍ലൈന്‍ യോഗം വിളിച്ചു. എക്‌സിനു നേരെ കടുത്ത വിമര്‍ശനമാണ് യോഗത്തില്‍ ഉണ്ടായത്. ഭീഷണികളെ നേരിടാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ചറിയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എക്‌സിനോട് ആവശ്യപ്പെട്ടു.
ഭീഷണികള്‍ ആസൂത്രിതമാണെന്നാണ് അന്വേഷണ ഏജന്‍സികളുടെ പ്രാഥമിക നിഗമനം. വിമാനത്താവളങ്ങളിലെ സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കാനും, അത്യാധുനിക ബോഡി സ്‌കാനറുകള്‍ ഉള്‍പ്പെടെ സ്ഥാപിക്കാനും നടപടികള്‍ ആരംഭിച്ചു.

spot_img

Related news

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളില്‍ റെയ്ഡ്; കോടികളുടെ ആഭരണങ്ങള്‍ പിടിച്ചെടുത്തു

കര്‍ണാടകയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളില്‍ ലോകായുക്ത റെയ്ഡ്. നാല് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ...

മസ്‌കിന്റെ എക്സിനോട് ബൈ ബൈ, മൈക്രോ ബ്ലോഗിംഗ് ആപ്പായ ബ്ലൂസ്‌കൈ പുത്തന്‍ നാഴികക്കല്ലില്‍

ന്യൂയോര്‍ക്ക്: ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്‌സിന് (പഴയ ട്വിറ്റര്‍) ബദലായിക്കൊണ്ടിരിക്കുന്ന മൈക്രോ...

ഇന്ന് ലോക ടെലിവിഷന്‍ ദിനം

ഇന്ന് ലോക ടെലിവിഷന്‍ ദിനം. 1996 മുതലാണ് ഐക്യരാഷ്ട്ര സഭ നവംബര്‍...

വിവാഹാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ് മുറിയില്‍ കുത്തി കൊന്നു

തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ കുത്തി കൊന്നു. ക്ലാസ് മുറിയില്‍...

ഡല്‍ഹി വായു മലിനീകരണം; സര്‍ക്കാര്‍ ജീവനക്കാകര്‍ക്ക് വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു

ഡല്‍ഹിയില്‍ വായു മലിനീകരണം കടുത്തതോടെ കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍. സംസ്ഥാന...