മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലെത്തി; തിങ്കളാഴ്ച കേരളത്തിലേക്ക് മടങ്ങി എത്തും

ദുബായ്: മുന്‍നിശ്ചയിച്ച പ്രകാരമുള്ള യാത്രയില്‍ മാറ്റം വരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലെത്തി. കുടുംബവും ഒപ്പമുണ്ട്. ദുബായ് ഗ്രാന്‍ഡ് ഹയാത്തിലാണ് മുഖ്യമന്ത്രി താമസിക്കുന്നത്. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ദുബായിയില്‍നിന്ന് ഓണ്‍ലൈനായി പങ്കെടുത്തു.

ഇന്ന് സിംഗപ്പൂരില്‍നിന്നു യോഗത്തില്‍ പങ്കെടുക്കുമെന്നായിരുന്നു നേരത്തെ ലഭിച്ചിരുന്ന വിവരം. 19ന് ആണ് ദുബായില്‍ മടങ്ങിയെത്താന്‍ നിശ്ചയിച്ചിരുന്നത്. ഈ തീയതികളിലാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. തിങ്കളാഴ്ച കേരളത്തിലേക്ക് മടങ്ങി എത്തുമെന്ന് മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചു . 22ന് എത്താനായിരുന്നു നേരത്തെ ധാരണ.

ഈ മാസം ആറിനാണ് വിദേശയാത്രക്കായി മുഖ്യമന്ത്രി കേരളത്തില്‍ നിന്ന് പുറപ്പെട്ടത്. ദുബായ് വഴിയായിരുന്നു യാത്രയെങ്കിലും ട്രാന്‍സിറ്റ് ആയിരുന്നതിനാല്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങിയിരുന്നില്ല. ഭാര്യ കമലയും മകള്‍ വീണയും ഭര്‍ത്താവ് മന്ത്രി പി.എ. മുഹമ്മദ് റിയാസും മകന്‍ വിവേകും ചെറുമകനും വിദേശ യാത്രയില്‍ ഒപ്പമുണ്ട്.

spot_img

Related news

കുറുവാ സംഘത്തിന് ശേഷം ഇറാനി ഗ്യാങ്; നെടുങ്കണ്ടത്ത് പിടിയില്‍

ഇടുക്കി: തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷ്ടാക്കളുടെ സംഘമായ ഇറാനി ഗ്യാങ് അംഗങ്ങള്‍ ഇടുക്കി...

പാകം ചെയ്തും അല്ലാതെയുമായി വന്യ മൃഗങ്ങളുടെ മാംസം; അച്ഛനും മക്കളും നായാട്ടുകാരെന്ന് വനം വകുപ്പ് സംഘം

മലപ്പുറം: വെണ്ടേക്കുംപൊട്ടിയില്‍ കാട്ടിറച്ചിയുമായി രണ്ട് പേര്‍ പിടിയില്‍. വെണ്ടേക്കുംപൊട്ടി സ്വദേശി ജോണ്‍സണ്‍...

മാഞ്ഞത് മലയാളത്തിന്റെ ‘സുകൃതം’, അന്തിമോപചാരം അര്‍പ്പിക്കാന്‍ ‘സിത്താര’യില്‍ മാത്രം അവസരം, സംസ്‌കാരം വൈകിട്ട്

എംടി വാസുദേവന്‍ നായര്‍ക്ക് കേരളത്തിന്റെ പ്രണാമം. കേരളീയ ജീവിത പരിണാമത്തെ തൂലികയിലേക്ക്...

എഴുത്തിന്റെ കുലപതിക്കു വിട; എംടിക്ക് ഹൃദയാഞ്ജലി

മലയാളത്തിന്റെ ഒരേയൊരു എംടി കഥാവശേഷനായി. ഇന്ന് രാത്രി പത്തോടെയായിരുന്നു 91 കാരനായ...