പ്ലസ് വണ്‍ സീറ്റ് കുറവിന്റെ പേരില്‍ മലപ്പുറം ജില്ല പറഞ്ഞ് വികാരം ഉണ്ടാക്കുന്നത് ഗുണമല്ല: മന്ത്രി വി.ശിവന്‍കുട്ടി.

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് കുറവിന്റെ പേരില്‍ മലപ്പുറം ജില്ല പറഞ്ഞ് വികാരം ഉണ്ടാക്കുന്നത് ഗുണമല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.

ജയിച്ച വിദ്യാര്‍ഥികളുടെ എണ്ണം കൂടുമ്പോള്‍ ക്ലാസില്‍ ഇരിക്കുന്നവരുടെ എണ്ണവും കൂടും. അതിനോട് യോജിച്ച് പോകാനെ തത്കാലം സാധിക്കൂ. കുട്ടികള്‍ കുറവുള്ള മധ്യകേരളത്തിലെ ബാച്ചുകള്‍ ഷിഫ്റ്റ് ചെയ്യില്ല. ഉന്നത പഠനം ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും സീറ്റ് ലഭ്യമാക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.

ഈ വര്‍ഷവും മലബാറില്‍ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയാണ്. മലബാറിലെ ആറു ജില്ലകളിലായി പത്താം ക്ലാസ് വിജയിച്ച 41,000 വിദ്യാര്‍ഥികള്‍ക്ക് സീറ്റില്ല. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലായി നല്‍കിയ അധിക ബാച്ചും അധിക സീറ്റും പരിഗണിച്ചതിന് ശേഷമാണ് ഈ കുറവ്. അതേസമയം പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയുമാണ്.

.

spot_img

Related news

കുറുവാ സംഘത്തിന് ശേഷം ഇറാനി ഗ്യാങ്; നെടുങ്കണ്ടത്ത് പിടിയില്‍

ഇടുക്കി: തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷ്ടാക്കളുടെ സംഘമായ ഇറാനി ഗ്യാങ് അംഗങ്ങള്‍ ഇടുക്കി...

പാകം ചെയ്തും അല്ലാതെയുമായി വന്യ മൃഗങ്ങളുടെ മാംസം; അച്ഛനും മക്കളും നായാട്ടുകാരെന്ന് വനം വകുപ്പ് സംഘം

മലപ്പുറം: വെണ്ടേക്കുംപൊട്ടിയില്‍ കാട്ടിറച്ചിയുമായി രണ്ട് പേര്‍ പിടിയില്‍. വെണ്ടേക്കുംപൊട്ടി സ്വദേശി ജോണ്‍സണ്‍...

മാഞ്ഞത് മലയാളത്തിന്റെ ‘സുകൃതം’, അന്തിമോപചാരം അര്‍പ്പിക്കാന്‍ ‘സിത്താര’യില്‍ മാത്രം അവസരം, സംസ്‌കാരം വൈകിട്ട്

എംടി വാസുദേവന്‍ നായര്‍ക്ക് കേരളത്തിന്റെ പ്രണാമം. കേരളീയ ജീവിത പരിണാമത്തെ തൂലികയിലേക്ക്...

എഴുത്തിന്റെ കുലപതിക്കു വിട; എംടിക്ക് ഹൃദയാഞ്ജലി

മലയാളത്തിന്റെ ഒരേയൊരു എംടി കഥാവശേഷനായി. ഇന്ന് രാത്രി പത്തോടെയായിരുന്നു 91 കാരനായ...