കൊൽക്കത്ത ആസ്ഥാന മായുള്ള യൂണിവേഴ്‌സൽ റിക്കാർഡ് ഫോറത്തിൻെറ 2023-ലെ ചരിത്ര പുരസ്കാരം ചിറക്കൽ ഉമ്മറിന്. പ്രാദേശിക ചരിത്രത്തിലും പൈതൃക വിനോദസഞ്ചാരത്തിലും മതസൗഹാർദ പ്രവർത്തനങ്ങളിലും കഴിഞ്ഞ മൂന്ന് ചിറക്കൽ ഉമ്മർ പതിറ്റാണ്ടുകളായി നടത്തിയ പരിശ്രമങ്ങളും സംഭാവനകളും പരിഗണിച്ചാണ് പുരസ്കാരം.അവാർഡ്‌ദാന ചടങ്ങ് കൊൽക്കത്തയിലെ ഫെയർഫീൽഡ് മാരിയറ്റ് ഹോട്ടലിൽ നടന്നു. പഞ്ചിമബംഗാൾ അഗ്നിരക്ഷാസേനാവിഭാഗം മന്ത്രി സുജിത്ത് ബോസ് പുരസ്കാരം സമ്മാനിച്ചു. അന്യാധീനപ്പെട്ടിരുന്ന മാമാങ്ക സ്മാരകങ്ങളും ചരിത്രശേഷിപ്പുകളും സർക്കാർ ഏറ്റെടുക്കുന്നതിനും സംരക്ഷിക്കുന്നതിനും പൈതൃക ടൂറിസമായി വികസിപ്പിക്കുന്നതിനും നേതൃത്വം നൽകിയ തിരുനാവായ റീ-എക്കൗയുടെ മുഖ്യ സംഘാടകനാണ് ഉമ്മർ.