കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാര്‍ യോഗം ബ്ലോക്ക് പഞ്ചായത്ത് മീറ്റിംഗ് ഹാളില്‍ ചേര്‍ന്നു.തിരൂര്‍ നിയോജക മണ്ഡലം എംഎല്‍എ കുറുക്കോളിമൊയ്തീന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളരിയുടെ അധ്യക്ഷതയിലായിരുന്നു വികസനസെമിനാര്‍. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആയിഷചിറ്റകത്ത് കരട് പദ്ധതികള്‍ വിശദീകരിച്ചു.ആസൂത്രണസമിതി ഉപാദ്ധ്യക്ഷന്‍ മൊയ്തീന്‍കുട്ടി,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍സ് സാബിറ എടത്തടത്തില്‍,ഒ.കെ.സുബൈര്‍,ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മൊയ്തീന്‍കുട്ടി മാസ്റ്റര്‍ മാറാക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത,എടയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം,ആതവനാട് വൈസ് പ്രസിഡന്റ് ഹാരിസ് , കല്‍പ്പകഞ്ചേരി പ്രസിഡന്റ് വഹീദ കുറ്റിപ്പുറം താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ അലിയാമു എന്നിവര്‍ പരിപാടിക്ക് ആശംസകള്‍ അറിയിച്ചു സംസാരിച്ചു.യോഗത്തിന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി.അബ്ദുള്‍ നൂര്‍ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി നന്ദിയും പറഞ്ഞു