കാല്‍നട യാത്രക്കാരനെ ഇടിച്ചതിനു പിന്നാലെ ഭയന്ന് ബസില്‍ നിന്ന് ഇറങ്ങിയോടി, ഡ്രൈവര്‍ ട്രെയിന്‍ തട്ടി മരിച്ചു

കാല്‍നടയാത്രക്കാരനെ ഇടിച്ചതിനു പിറകെ നാട്ടുകാരെ ഭയന്ന് ഇറങ്ങിയോടിയ ബസ് െ്രെഡവര്‍ ട്രെയിന്‍ തട്ടി മരിച്ചു. കണ്ണൂര്‍ പന്ന്യന്നൂര്‍ സ്വദേശി പുതിയവീട്ടില്‍ കെ.ജീജിത്ത് (45) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 6.15 ഓടെ തലശേരി പുന്നോല്‍ പെട്ടിപ്പാലത്താണ് സംഭവം. വടകര – തലശ്ശേരി റൂട്ടില്‍ ഓടുന്ന ഭഗവതി ബസ് ഇടിച്ചാണ് കാല്‍നടയാത്രക്കാരന് പരിക്കേറ്റത്.

വടകരയില്‍ നിന്നും തലശേരിയിലേക്ക് വരികയായിരുന്ന ബസ്, പെട്ടിപ്പാലം പഴയ കള്ളുഷാപ്പിന് സമീപത്തുവച്ച് റോഡില്‍കൂടി നടന്നുപോകുകയായിരുന്ന മുനീര്‍ എന്നയാളെ ഇടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ നാട്ടുകാര്‍ ആക്രമിക്കുമെന്ന് ഭയന്ന് ബസില്‍ നിന്ന് ഇറങ്ങിയോടിയ ജീജിത്തിനെ, സമീപത്തെ ട്രാക്കിലൂടെയെത്തിയ ട്രെയിന്‍ ഇടിക്കുകയായിരുന്നു.

സംഭവം കണ്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും ജീജിത്ത് മരണപ്പെട്ടിരുന്നു. ജീജിത്തിന്റെ മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. പരുക്കേറ്റ മുനീര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

spot_img

Related news

കുറുവാ സംഘത്തിന് ശേഷം ഇറാനി ഗ്യാങ്; നെടുങ്കണ്ടത്ത് പിടിയില്‍

ഇടുക്കി: തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷ്ടാക്കളുടെ സംഘമായ ഇറാനി ഗ്യാങ് അംഗങ്ങള്‍ ഇടുക്കി...

പാകം ചെയ്തും അല്ലാതെയുമായി വന്യ മൃഗങ്ങളുടെ മാംസം; അച്ഛനും മക്കളും നായാട്ടുകാരെന്ന് വനം വകുപ്പ് സംഘം

മലപ്പുറം: വെണ്ടേക്കുംപൊട്ടിയില്‍ കാട്ടിറച്ചിയുമായി രണ്ട് പേര്‍ പിടിയില്‍. വെണ്ടേക്കുംപൊട്ടി സ്വദേശി ജോണ്‍സണ്‍...

മാഞ്ഞത് മലയാളത്തിന്റെ ‘സുകൃതം’, അന്തിമോപചാരം അര്‍പ്പിക്കാന്‍ ‘സിത്താര’യില്‍ മാത്രം അവസരം, സംസ്‌കാരം വൈകിട്ട്

എംടി വാസുദേവന്‍ നായര്‍ക്ക് കേരളത്തിന്റെ പ്രണാമം. കേരളീയ ജീവിത പരിണാമത്തെ തൂലികയിലേക്ക്...

എഴുത്തിന്റെ കുലപതിക്കു വിട; എംടിക്ക് ഹൃദയാഞ്ജലി

മലയാളത്തിന്റെ ഒരേയൊരു എംടി കഥാവശേഷനായി. ഇന്ന് രാത്രി പത്തോടെയായിരുന്നു 91 കാരനായ...