ത ക്കി ട്ട കേരളീയ വാദ്യ പാരമ്പര്യം എന്ന പുസ്തകം പ്രകാശനത്തിനൊരുങ്ങുന്നു

എടപ്പാള്‍

നാനൂറ് വര്‍ഷം മുന്‍പ് ജനിച്ച് വാദ്യകലക്കായി ജീവിച്ചു മരിച്ചവര്‍ മുതല്‍ ഇളം തലമുറയിലെ അറിയപ്പെടുന്ന കലാകാരന്‍മാരടക്കമുള്ളവരുടെ വിവരങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍. എടപ്പാള്‍ സോപാനം സ്‌കൂള്‍ ഓഫ് പഞ്ചവാദ്യം നാലു വര്‍ഷത്തെ കഠിന സപര്യയിലൂടെയും ഗവേഷണത്തിലൂടെയും കണ്ടെത്തിയ കലാകാരന്‍മാരുടെ ചരിത്രവും ചിത്രങ്ങളുമടക്കമുള്ള മൂന്നു വാള്യങ്ങളുള്ള പുസ്തകത്തിന്റെ പണി പൂര്‍ത്തിയായി. മുഖചിത്രത്തിന്റെ പ്രകാശനം സംഗീത നാടക അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, സെക്രട്ടറി കരിവള്ളൂര്‍ മുരളി, പഞ്ചവാദ്യകലാകാരന്‍ കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കി. ത ക്കി ട്ട കേരളീയ വാദ്യ പാരമ്പര്യം എന്ന പേരിലാണ് 3000ത്തോളം പേജുള്ള പുസ്തകം തയ്യാറാക്കിയിട്ടുള്ളത്.

ഷഡ്കാല ഗോവിന്ദമാരാരുടെ കാലഘട്ടത്തില്‍ നിന്നാരംഭിച്ച് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള പ്രദേശങ്ങളില്‍ ജീവിച്ച് മരിച്ചവരും ഇപ്പോള്‍ രംഗത്തുള്ളവരുമായ 13000ത്തോളം കലാകാരന്‍മാരുടെ വിവരങ്ങളെല്ലാമടങ്ങിയതാണ് പുസ്തകം. ഇവരുടെ ജനനം, വിദ്യാഭ്യാസം, വാദ്യകലാ രംഗത്തെ സംഭാവനകള്‍, പുരസ്‌കാരങ്ങള്‍, കുടുംബം തുടങ്ങി ഗവേഷണ വിദ്യാര്‍ഥികള്‍ക്കും കലാപ്രേമികള്‍ക്കുമെല്ലാം ഉപയുക്തമായ പുസ്തകമാണ് തക്കിട്ട.
പഞ്ചവാദ്യത്തിലുപയോഗിക്കുന്ന തിമില, മദ്ദളം, ഇടയ്ക്ക, കൊമ്പ്, ഇലത്താളം, കുറുംകുഴല്‍, തായമ്പകയിലെ ചെണ്ട, സോപാന സംഗീതം എന്നീ വിഭാഗങ്ങളിലെ ഉപകരണങ്ങളിലെ കലാകാരന്‍മാരെല്ലാം പുസ്തകത്തിലുണ്ട്.
ചടങ്ങില്‍ സോപാനം സ്‌കൂള്‍ ഓഫ് പഞ്ചവാദ്യം ഡയറക്ടറും പുസ്തകത്തിന്റെ എഡിറ്ററുമായ സന്തോഷ് ആലങ്കോട് അധ്യക്ഷനായി. പുസ്തകത്തിന്റെ അണിയറ പ്രവര്‍ത്തകരായ കുറുങ്ങാട് വാസുദേവന്‍ നമ്പൂതിരി, ഉണ്ണി ശുകപുരം, അരുണ്‍ അരവിന്ദ്, പ്രകാശ് മഞ്ഞപ്ര, സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ പുഷ്പലത, ഫ്രാന്‍സിസ് ടി.മാവേലിക്കര, സിന്ധു ദിവാകരന്‍, സബിത സുധീഷ്,രാജേഷ് പുതുമന, വിനോദ് കണ്ടേങ്കാവില്‍, ശുഭ എന്നിവര്‍ പ്രസംഗിച്ചു.

spot_img

Related news

കുറുവാ സംഘത്തിന് ശേഷം ഇറാനി ഗ്യാങ്; നെടുങ്കണ്ടത്ത് പിടിയില്‍

ഇടുക്കി: തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷ്ടാക്കളുടെ സംഘമായ ഇറാനി ഗ്യാങ് അംഗങ്ങള്‍ ഇടുക്കി...

പാകം ചെയ്തും അല്ലാതെയുമായി വന്യ മൃഗങ്ങളുടെ മാംസം; അച്ഛനും മക്കളും നായാട്ടുകാരെന്ന് വനം വകുപ്പ് സംഘം

മലപ്പുറം: വെണ്ടേക്കുംപൊട്ടിയില്‍ കാട്ടിറച്ചിയുമായി രണ്ട് പേര്‍ പിടിയില്‍. വെണ്ടേക്കുംപൊട്ടി സ്വദേശി ജോണ്‍സണ്‍...

മാഞ്ഞത് മലയാളത്തിന്റെ ‘സുകൃതം’, അന്തിമോപചാരം അര്‍പ്പിക്കാന്‍ ‘സിത്താര’യില്‍ മാത്രം അവസരം, സംസ്‌കാരം വൈകിട്ട്

എംടി വാസുദേവന്‍ നായര്‍ക്ക് കേരളത്തിന്റെ പ്രണാമം. കേരളീയ ജീവിത പരിണാമത്തെ തൂലികയിലേക്ക്...

എഴുത്തിന്റെ കുലപതിക്കു വിട; എംടിക്ക് ഹൃദയാഞ്ജലി

മലയാളത്തിന്റെ ഒരേയൊരു എംടി കഥാവശേഷനായി. ഇന്ന് രാത്രി പത്തോടെയായിരുന്നു 91 കാരനായ...