കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം. പ്രതിയെ പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ സ്വദേശി മുഹമ്മദ് അസറുദ്ദീന്‍ ആണ് അറസ്റ്റിലായത്. പെരുമ്പാവൂരില്‍ നിന്ന് തൃശൂരിലേക്കുള്ള ബസില്‍ ഉച്ചയ്ക്കായിരുന്നു സംഭവം.
യുവതിയെ നിരന്തരം ശല്യപ്പെടുത്തിയതിനെ തുടര്‍ന്ന് സഹയാത്രികര്‍ ഇടപെട്ടാണ് ഇയാളെ പിടികൂടിയത്. പെരുമ്പാവൂര്‍ പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.