ഇന്ത്യയിലെയും യു.കെയിലെയും നിക്ഷേപ സാധ്യതകള്‍: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ശ്രദ്ധേയമായി മലയാളി ശബ്ദം

യു.കെയിലെയും ഇന്ത്യയിലെയും നിക്ഷേപ സാധ്യതകളെ കുറിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് ശ്രദ്ധേയനായി തൃശ്ശൂര്‍ ഇരിങ്ങാലക്കൂട കാട്ടൂര്‍ സ്വദേശി ഫിറോസ് അബ്ദുള്ള.യുഎഇയിലെ പ്രവാസി സംഘടനയായ മില്ല്യനേഴ്‌സ് ബിസിനസ് ക്ലബ്ബായ ഐപിഎ (ഇന്റര്‍നാഷണല്‍ പ്രൊമോട്ടേഴ്‌സ് അസോസിയേഷന്‍)യും ബ്രിട്ടീഷ് സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സും സംയുക്തമായാണ് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ സമ്മേളിച്ചത്. 46 പേരടങ്ങുന്ന ഇന്ത്യന്‍ വ്യവസായികളുടെ സംഘത്തൊടൊപ്പമായിരുന്നു ഫിറോസ് അബ്ദുല്ല. ഇന്ത്യയിലെ യു.കെയിലെയും നിക്ഷേപ സാധ്യതകള്‍, ഇരു രാജ്യങ്ങളുടെയും വളര്‍ച്ചയില്‍ പ്രവാസികള്‍ക്ക് വഹിക്കാവുന്ന പങ്കിനെ കുറിച്ചും ഫിറോസ് അബ്ദുല്ല സമ്മേളനത്തില്‍ സംസാരിച്ചു. ഇതിന്റെ തുടര്‍ച്ചയായി ഇന്ത്യയില്‍ തിരിച്ചെത്തിയാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമായും ചര്‍ച്ച നടത്താനുള്ള നീക്കത്തിലാണ് ഇദ്ദേഹം. ഇതുവഴി യുഎഇ, യുകെ എന്നിവിടങ്ങളിലെ തൊഴിലവസരങ്ങള്‍ പരമാവധി ഇന്ത്യക്കാര്‍ക്ക് പ്രയേജനപ്പെടുത്താന്‍കഴിയു സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ. ക്രിസ് ഫിലിപ്പ്, ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങളായ വീരേന്ദ്ര ശര്‍മ്മ, മാര്‍ക്ക് പോസി, സാറാ ആതര്‍ട്ടണ്‍, ലിന്‍ലിത്‌ഗോയ മാര്‍ട്ടിന്‍ ഡേയും. യു.കെ, ഉഗാണ്ട അംബാസഡര്‍മാരും നിമിഷ മധ്വാനി, ലണ്ടനിലെ ഉഗാണ്ടയുടെ കോണ്‍സുലേറ്റ് ജനറല്‍ ജാഫര്‍ കപാസി, ബ്രിട്ടീഷ് സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ചെയര്‍മാനും ആദ്യ കേരളീയ മേയറുമായ ഫിലിപ്പ് എബ്രഹാം, ഭാരവാഹികളായ പയസ് ജോ, ഐ പി എ ചെയര്‍മാന്‍ സൈനുദ്ധീന്‍ ഹോട്ട്പാക്ക്, വൈസ് ചെയര്‍മാന്‍ റിയാസ് കില്‍ട്ടന്‍, സ്ഥാപകന്‍ എ കെ ഫൈസല്‍ മലബാര്‍ ഗോള്‍ഡ് , ട്രഷറര്‍ സി എ ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

spot_img

Related news

കുറുവാ സംഘത്തിന് ശേഷം ഇറാനി ഗ്യാങ്; നെടുങ്കണ്ടത്ത് പിടിയില്‍

ഇടുക്കി: തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷ്ടാക്കളുടെ സംഘമായ ഇറാനി ഗ്യാങ് അംഗങ്ങള്‍ ഇടുക്കി...

പാകം ചെയ്തും അല്ലാതെയുമായി വന്യ മൃഗങ്ങളുടെ മാംസം; അച്ഛനും മക്കളും നായാട്ടുകാരെന്ന് വനം വകുപ്പ് സംഘം

മലപ്പുറം: വെണ്ടേക്കുംപൊട്ടിയില്‍ കാട്ടിറച്ചിയുമായി രണ്ട് പേര്‍ പിടിയില്‍. വെണ്ടേക്കുംപൊട്ടി സ്വദേശി ജോണ്‍സണ്‍...

മാഞ്ഞത് മലയാളത്തിന്റെ ‘സുകൃതം’, അന്തിമോപചാരം അര്‍പ്പിക്കാന്‍ ‘സിത്താര’യില്‍ മാത്രം അവസരം, സംസ്‌കാരം വൈകിട്ട്

എംടി വാസുദേവന്‍ നായര്‍ക്ക് കേരളത്തിന്റെ പ്രണാമം. കേരളീയ ജീവിത പരിണാമത്തെ തൂലികയിലേക്ക്...

എഴുത്തിന്റെ കുലപതിക്കു വിട; എംടിക്ക് ഹൃദയാഞ്ജലി

മലയാളത്തിന്റെ ഒരേയൊരു എംടി കഥാവശേഷനായി. ഇന്ന് രാത്രി പത്തോടെയായിരുന്നു 91 കാരനായ...