കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ്ഥാപനങ്ങള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടില്ല; തീരുമാനം പിന്‍വലിച്ചു, ഈ മാസം 23 വരെ ഓണ്‍ലൈന്‍ ക്ലാസ്

നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടാനുള്ള തീരുമാനം പിന്‍വലിച്ചു. ഈ മാസം 23 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ട എന്നാണ് പുതിയ ഉത്തരവ്. അവധി പ്രഖ്യാപനം ജനങ്ങളില്‍ ഭീതിയുണ്ടാക്കിയ സാഹചര്യത്തിലാണ് തീരുമാനം.

സെപ്റ്റംബര്‍ 18 മുതല്‍ 23 വരെ ഓണ്‍ലൈന്‍ ക്ലാസ് നടത്തണമെന്നാണ് പുതിയ ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. സ്‌കൂള്‍, സ്വകാര്യട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടി എന്നിവയ്ക്ക് പുതിയ നിര്‍ദ്ദേശം ബാധകമാണ്.

അതേസമയം കാലിക്കറ്റ് സര്‍വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 18 മുതല്‍ 23വരെ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മൂല്യ നിര്‍ണയ ക്യാമ്പുകളും മാറ്റി വെച്ചു.

നിപ സാംപിള്‍ പരിശോധനയില്‍ 11 എണ്ണം കൂടി നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹൈ റിസ്‌ക് കാറ്റഗറിയില്‍പ്പെട്ട 11 സാംപിളുകളാണ് നെഗറ്റീവായത്. നിപ പോസിറ്റീവായ രോഗികളുമായി അടുത്ത സമ്പര്‍ക്കമുണ്ടായിരുന്നവുരെ പരിശോധനാഫലമാണ് പുറത്തുവന്നത്.

ഇതുവരെ ആറു പോസിറ്റീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 2 പേര്‍ മരിച്ചു. മെഡിക്കല്‍ കോളേജില്‍ 21 പേരാണ് ഇപ്പോള്‍ ഐസൊലേഷനിലുള്ളത്. ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യനിലയിലും പുരോഗതിയുണ്ട്.

spot_img

Related news

കുറുവാ സംഘത്തിന് ശേഷം ഇറാനി ഗ്യാങ്; നെടുങ്കണ്ടത്ത് പിടിയില്‍

ഇടുക്കി: തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷ്ടാക്കളുടെ സംഘമായ ഇറാനി ഗ്യാങ് അംഗങ്ങള്‍ ഇടുക്കി...

പാകം ചെയ്തും അല്ലാതെയുമായി വന്യ മൃഗങ്ങളുടെ മാംസം; അച്ഛനും മക്കളും നായാട്ടുകാരെന്ന് വനം വകുപ്പ് സംഘം

മലപ്പുറം: വെണ്ടേക്കുംപൊട്ടിയില്‍ കാട്ടിറച്ചിയുമായി രണ്ട് പേര്‍ പിടിയില്‍. വെണ്ടേക്കുംപൊട്ടി സ്വദേശി ജോണ്‍സണ്‍...

മാഞ്ഞത് മലയാളത്തിന്റെ ‘സുകൃതം’, അന്തിമോപചാരം അര്‍പ്പിക്കാന്‍ ‘സിത്താര’യില്‍ മാത്രം അവസരം, സംസ്‌കാരം വൈകിട്ട്

എംടി വാസുദേവന്‍ നായര്‍ക്ക് കേരളത്തിന്റെ പ്രണാമം. കേരളീയ ജീവിത പരിണാമത്തെ തൂലികയിലേക്ക്...

എഴുത്തിന്റെ കുലപതിക്കു വിട; എംടിക്ക് ഹൃദയാഞ്ജലി

മലയാളത്തിന്റെ ഒരേയൊരു എംടി കഥാവശേഷനായി. ഇന്ന് രാത്രി പത്തോടെയായിരുന്നു 91 കാരനായ...