ആണ്‍കുഞ്ഞ് ജനിക്കുന്നതിന് മന്ത്രവാദിയുടെ ഉപദേശം കേട്ട് പെണ്‍മക്കളെ ലൈംഗിക പീഡനത്തിനിരയാക്കി; അച്ഛന് ജീവപര്യന്തം

പത്ത് വര്‍ഷക്കാലം പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് ജീവപര്യന്തം. ബിഹാറിലെ ബക്‌സര്‍ ജില്ലയിലാണ് സംഭവം. ആണ്‍കുഞ്ഞ് ജനിക്കുന്നതിനായി മന്ത്രവാദിയുടെ ഉപദേശം കേട്ടാണ് പെണ്‍മക്കളെ ലൈംഗിക പീഡനത്തിനിരയാക്കിയത്. കേസില്‍ മന്ത്രവാദി, പെണ്‍കുട്ടികളുടെ അമ്മ, അമ്മായി എന്നിവരെയും 20 വര്‍ഷത്തെ തടവിന് പോക്‌സോ കോടതി ശിക്ഷിച്ചു.

വീട്ടില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടികള്‍ പൊലീസ് സ്‌റ്റേഷനിലെത്തി കുടുംബംഗങ്ങള്‍ക്കെതിരെ പരാതി നല്‍കിയതോടെയാണ് നടുക്കുന്ന പീഡന പരമ്പര പുറംലോകം അറിഞ്ഞത്. സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയ സാമൂഹികക്ഷേമ പ്രവര്‍ത്തകര്‍, നിരക്ഷരതയാണ് ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലെന്നും വ്യക്തമാക്കി. ഇത് ലിംഗവിവേചനം മാത്രമല്ല, നിലവിലുള്ള പുരുഷാധിപത്യ വ്യവസ്ഥയുടെ ഫലമാണെന്നും ഇത് സ്ത്രീകള്‍ തന്നെ ചോദ്യം ചെയ്യുന്നതുവരെ തുടരുമെന്നും അവര്‍ പറയുന്നു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. 2012നാണ് പ്രതി മന്ത്രവാദിയെ സമീപിച്ചത്. തനിക്ക് രണ്ട് പെണ്‍മക്കളാണുള്ളതെന്നും ഒരാണ്‍കുഞ്ഞ് ജനിക്കുന്നതിന് പരിഹാരം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ഇത്. സ്വന്തം പെണ്‍മക്കളെ ലൈംഗികമായി പീഡ!ിപ്പിക്കാനായിരുന്നു മന്ത്രവാദിയുടെ ഉപദേശം. യാദൃച്ഛികമായി പ്രതിക്ക് ആണ്‍കുഞ്ഞ് പിറന്നു. എന്നാല്‍ കുഞ്ഞിന്റെ ജീവന് ഭീഷണിയുണ്ടെന്നും ആപത്തുകളില്‍ നിന്ന് രക്ഷിക്കുന്നതിന് പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിക്കുന്നതും തുടരണമെന്നും മന്ത്രവാദി പ്രതിയെ ഉപദേശിച്ചു. ഒടുവില്‍ മന്ത്രവാദിയും പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തുവെന്നും പൊലീസ് പറയുന്നു.

കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ വീട്ടില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടികള്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. പിന്നാലെ കേസെടുത്ത പൊലീസ്, വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.

spot_img

Related news

അണ്ണാ സര്‍വകലാശാല ക്യാമ്പസില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി; ഒരാള്‍ കസ്റ്റഡിയില്‍

ചെന്നൈ അണ്ണാ സര്‍വകലാശാല ക്യാമ്പസില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി. കന്യാകുമാരി സ്വദേശിനിയാണ്...

ഊട്ടിയില്‍ വരും ദിവസങ്ങളില്‍ താപനില പൂജ്യത്തിലെത്താന്‍ സാധ്യത

ഊട്ടി: അതി ശൈത്യത്തിന്റെ വരവറിയിച്ച് ഊട്ടിയില്‍ മഞ്ഞുവീഴ്ച തുടങ്ങി. ഊട്ടിയിലെ താഴ്ന്ന...

വീട്ടമ്മമാരുടെ ശാക്തീകരണത്തിനായി ബിജെപി സര്‍ക്കാര്‍ വക മാസം 1000 രൂപ വീതം ‘സണ്ണി ലിയോണിക്ക്’; തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്ത്

വീട്ടമ്മമാര്‍ക്ക് ഛത്തീസ്ഗഢ് സര്‍ക്കാര്‍ നല്‍കുന്ന സ്ത്രീശാക്തീകരണ പദ്ധതിയുമായി ബന്ധപ്പെട്ട തട്ടിപ്പിന്റെ വിവരങ്ങള്‍...

പതിമൂന്നുകാരിക്ക് പീഡനം; പ്രതിയെ മര്‍ദിച്ച് വീട് കത്തിച്ച് നാട്ടുകാര്‍

ആദിലാബാദ്: തെലങ്കാനയില്‍ പതിമൂന്നുകാരിക്ക് പീഡനം. പ്രതിയെ മര്‍ദിച്ച് വീട് കത്തിച്ച് നാട്ടുകാര്‍....