കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ ഒമ്പതുദിവസത്തെ ചികിത്സ കഴിഞ്ഞ് തിരിച്ചുപോയി. 21ന് ആണ് രാഹുല്‍ഗാന്ധി കോട്ടക്കലില്‍ എത്തിയത്.
സന്ദര്‍ശനത്തിന്റെ ഭാഗമായി ആര്യവൈദ്യശാലാ ഔഷധോദ്യാനത്തില്‍ അശോകവൃക്ഷത്തൈ നട്ടു. കോട്ടക്കല്‍ ആര്യവൈദ്യശാലാ മാനേജിങ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ പി മാധവന്‍കുട്ടി വാരിയര്‍, സിഇഒ ഡോ. ജി സി ഗോപാലപിള്ള എന്നിവരും ട്രസ്റ്റിമാരും ചേര്‍ന്ന് അദ്ദേഹത്തെ യാത്രയാക്കി. നെടുമ്പാശേരി വിമാനത്താവളംവഴിയാണ് തിരിച്ചുപോയത്.