കൊല്ലത്ത് അമ്മയെ മകന്‍ കുത്തിക്കൊന്നു. കൊട്ടാരക്കരയിലാണ് സംഭവം നടന്നത്. പത്തനാപുരം തലവൂര്‍ സ്വദേശിനി മിനിമോളാണ് മരിച്ചത്. അന്‍പത് വയസായിരുന്നു. മകന്‍ ജോമോനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ചെങ്ങമനാട് ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഇരുവരും ബൈക്കില്‍ വരുമ്പോഴായിരുന്നു സംഭവം. ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ജോമോന്‍ മിനിമോളെ കുത്തുകയുമായികുന്നു. ഇരുവരും മാനസിക വെല്ലുവിളി നേരിടുന്നവരെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.