30 വീടുകളില്‍ കവര്‍ച്ച; പ്രതി അറസ്റ്റില്‍

ഏഴു മാസത്തിനിടെ 30 വീടുകളില്‍ പട്ടാപ്പകല്‍ പൂട്ട് പൊളിച്ച് കയറി 85 പവന്‍ ആഭരണങ്ങളും 2 ലക്ഷം രൂപയും കവര്‍ച്ച നടത്തി എന്ന കേസില്‍ യുവാവ് അറസ്റ്റില്‍. ചെറുവണ്ണൂര്‍ കോളത്തറ മാണക്കോട് വീട്ടില്‍ ജിത്തുവാണ് പിടിയിലായത്. കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസിലും പരിസരങ്ങളിലും മലപ്പുറം കോഴിക്കോട് ജില്ലകളുടെ വിവിധ ഭാഗങ്ങളിലും കവര്‍ച്ച നടത്തി കഴിഞ്ഞ ഡിസംബര്‍ മുതല്‍ നാട്ടുകാര്‍ക്ക് ഭയവും പോലീസിനെ തലവേദനയും സൃഷ്ടിച്ച പ്രതിയാണ് ഒടുവില്‍ നാടകീയമായി പോലീസിന്റെ പിടിയിലായത്.
ചൊവ്വാഴ്ച പാണാമ്പ്രയലെ വീട്ടില്‍ കവര്‍ച്ചാ ശ്രമം നടത്തിയ പ്രതി ബുധനാഴ്ച പാണമ്പ്ര വാക്കയില്‍ മനോജിന്റെ വീട്ടില്‍ നിന്ന് നാലു പവന്‍ ആഭരണവും ഇരുപതിനായിരം രൂപയും കവര്‍ന്നതാണ് കെണി ആയത്. രണ്ടുദിവസം ഒരേ സ്‌കൂട്ടര്‍ സംശാസ്പദമായ നിലയില്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ജിത്തുവില്‍ എത്തിയത്. സ്‌റ്റേഷന്‍ പരിധിയില്‍ മാത്രം രണ്ടു മാസത്തിനിടെ ഉണ്ടായ 9 കേസുകള്‍ക്ക് ഇതോടെ തുമ്പായി. ഇല്ലത്ത് സ്‌കൂളിന് സമീപം കുഴിക്കാട്ടില്‍ ഹരിദാസന്‍ ( 8 പവന്‍ ), തടത്തില്‍ രാധാകൃഷ്ണന്‍( 5 പവന്‍ ), ചേലേമ്പ്ര കരുണേങ്ങള്‍ ബാലകൃഷ്ണന്‍( 15 പവന്‍ ), എന്നിവരുടെ വീടുകളില്‍ നിന്ന് സ്വര്‍ണ്ണം കവര്‍ന്നതും ജിത്തു ആണെന്ന് പോലീസ് സ്ഥിരീകരിച്ചു.
മോഷ്ടിച്ച സ്വര്‍ണവും കവര്‍ച്ചാമുതലുകള്‍ വിറ്റ വകയിലുള്ള 6 ലക്ഷം രൂപയും പ്രതിയില്‍ നിന്ന് പോലീസ് കണ്ടെടുത്തു. സ്‌കൂട്ടറും പോലീസ് കണ്ടെടുത്തു. പൂട്ടുകള്‍ തകര്‍ക്കാന്‍ വിനിയോഗിക്കുന്ന ചുറ്റിക, ആക്‌സോ ബ്ലേഡ് എന്നിവയും കണ്ടെടുത്തിട്ടുണ്ട്.

spot_img

Related news

കുറുവാ സംഘത്തിന് ശേഷം ഇറാനി ഗ്യാങ്; നെടുങ്കണ്ടത്ത് പിടിയില്‍

ഇടുക്കി: തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷ്ടാക്കളുടെ സംഘമായ ഇറാനി ഗ്യാങ് അംഗങ്ങള്‍ ഇടുക്കി...

പാകം ചെയ്തും അല്ലാതെയുമായി വന്യ മൃഗങ്ങളുടെ മാംസം; അച്ഛനും മക്കളും നായാട്ടുകാരെന്ന് വനം വകുപ്പ് സംഘം

മലപ്പുറം: വെണ്ടേക്കുംപൊട്ടിയില്‍ കാട്ടിറച്ചിയുമായി രണ്ട് പേര്‍ പിടിയില്‍. വെണ്ടേക്കുംപൊട്ടി സ്വദേശി ജോണ്‍സണ്‍...

മാഞ്ഞത് മലയാളത്തിന്റെ ‘സുകൃതം’, അന്തിമോപചാരം അര്‍പ്പിക്കാന്‍ ‘സിത്താര’യില്‍ മാത്രം അവസരം, സംസ്‌കാരം വൈകിട്ട്

എംടി വാസുദേവന്‍ നായര്‍ക്ക് കേരളത്തിന്റെ പ്രണാമം. കേരളീയ ജീവിത പരിണാമത്തെ തൂലികയിലേക്ക്...

എഴുത്തിന്റെ കുലപതിക്കു വിട; എംടിക്ക് ഹൃദയാഞ്ജലി

മലയാളത്തിന്റെ ഒരേയൊരു എംടി കഥാവശേഷനായി. ഇന്ന് രാത്രി പത്തോടെയായിരുന്നു 91 കാരനായ...