തിരൂരിൽ വന്ദേ ഭാരത് ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കാത്തത് നീതികരിക്കാനാവാത്ത ഒന്നാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി

രാജ്യത്തെ തന്നെ പ്രാധാന്യമുള്ള റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ തിരൂരിൽ വന്ദേ ഭാരത് ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കാത്തത് നീതികരിക്കാനാവാത്ത ഒന്നാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറം ജില്ലാ യുഡിഎഫ് തിരൂരിൽ സംഘടിപ്പിച്ച ഉപരോധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതൽ വരുമാനം കിട്ടുന്ന, ഏറ്റവും കൂടുതൽ ജന സംഖ്യയുള്ള ജില്ലയിൽ, കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ നഗരങ്ങളിൽ ഒന്നായ തിരൂരിൽ നേരത്തെ സ്റ്റോപ്പ് അനുവദിക്കുകയും ആദ്യ ട്രയൽ റണ്ണിൽ ഉൾപെടുത്തുകയും പിന്നീട് എടുത്ത് മാറ്റുകയും ചെയ്തതിന്റെ സാങ്കേതികത്വം മാത്രം മനസ്സിലാകുന്നില്ല. അത് കൊണ്ട് തന്നെയാണ് ഇതൊരു അജണ്ടയാണെന്ന് സംശയിക്കേണ്ടി വരുന്നത്. -അദ്ദേഹം പറഞ്ഞു.

മലപ്പുറം ജില്ലയോട് റെയിൽവേ ആവർത്തിച്ചു കൊണ്ടിരിക്കുന്ന അവഗണനയുടെ ഏറ്റവും അവസാനത്തെ ഉദാഹരണം കൂടിയാണിത്. ഇതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയർന്ന് വരേണ്ടതുണ്ട്. മുസ്ലിം ലീഗ് പാർട്ടി ഈ അവകാശ സമര പോരാട്ടത്തിന്റെ മുന്നിൽ തന്നെ ഉണ്ടാകും.- കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, ദേശീയ സീനിയർ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി MP, സംസ്ഥാന-ജില്ലാ ഭാരവാഹികൾ, യു.ഡി.എഫ് നേതാക്കൾ, ജനപ്രതിനിധികൾ എന്നിവർ സമരത്തിൽ അണിനിരന്നു.

spot_img

Related news

11 ദിവസമായി കാണാനില്ല; ആലംകോട് സ്വദേശിക്കായി അന്വേഷണം

ചങ്ങരംകുളം ആലംകോട് സ്വദേശിയായ അലിയെ കാണാതായിട്ട് 11 ദിവസം പിന്നിട്ടിട്ടും വിവരമൊന്നും...

വിക്ടർ ജോർജ് പുരസ്കാര ജേതാവും ഫോട്ടോഗ്രാഫറുമായ ഷരീഫ് വിടവാങ്ങി

പട്ടർനടക്കാവ് ചക്കിങ്ങതൊടിയിൽ ഷരീഫ് (42) നിര്യാതനായി. 2018ൽ സംസ്ഥാന പത്രപ്രവർത്തക യൂണിയൻ...

റബർ ടാപ്പിംഗിനിടെ കാട്ടാനയുടെ മുന്നിൽപ്പെട്ടു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് തൊഴിലാളി

മലപ്പുറം നിലമ്പൂർ മൂത്തേടത്ത് റബർ ടാപ്പിംഗിനിടെ കാട്ടാനയുടെ മുന്നിൽപ്പെട്ട തൊഴിലാളി തലനാരിഴയ്ക്ക്...