യുഎഇയിൽ ഹൈക്കിങ്ങിനിടെ  തെന്നി വീണ  പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

ഷാര്‍ജ: മലീഹയിൽ പ്രവാസി ഹൈക്കിങ്ങിനിടെ തെന്നിവീണ് മലയാളിക്ക്‌ ദാരുണന്ത്യം. ആലപ്പുഴ ബീച്ച് റോഡ് കോൺവെന്‍റ് സ്ക്വയർ സ്വദേശി ബിനോയ് (51) ആണ് അപകടത്തിൽ മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഷാർജ മലീഹയിലെ ഫോസിൽ റോക്കിലാണ് അപകടം. രാവിലെ 7.30ന് സുഹൃത്തുക്കൾക്കൊപ്പം ഹൈക്കിങ് നടത്തവെ തെന്നിവീഴുകയായിരുന്നു.സുഹൃത്തുക്കൾക്കൊപ്പം പലപ്പോഴും പർവതാരോഹണം നടത്തുന്നയാളാണ് ബിനോയ്.അബുദാബി അൽ ഹിലാൽ ബാങ്കിലെ ഐടി വിഭാഗം ഉദ്യോഗസ്ഥനാണ്. ഐടി രംഗത്തെ മികവിന് ബിനോയിക്ക് അടുത്തിടെ യുഎഇ ഗോൾഡൻ വീസ ലഭിച്ചിരുന്നു.മൃതദേഹം തുടർ നടപടികൾക്കായി ദൈദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.ദുബായ് ബര്‍ഷ ഹൈറ്റ്‌സില്‍ കുടുംബത്തോടൊപ്പമായിരുന്നു താമസം. ഭാര്യ: മേഘ (ദുബായ് അൽഖൂസ് ഔവർ ഓൺ ഇന്ത്യൻ സ്കൂൾ അധ്യാപിക). മക്കൾ: ഡാനിയൽ, ഡേവിഡ്.

spot_img

Related news

സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം ഉടന്‍

റിയാദ്: സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുല്‍...

ഹജ്ജിന്റെ പ്രധാന കര്‍മമായ അറഫാസംഗമം ഇന്ന്; അറഫയില്‍ സംഗമിക്കുക 20 ലക്ഷത്തിലേറെ തീര്‍ഥാടകര്‍

മക്ക: ഹജ്ജിന്റെ പ്രധാന കര്‍മമായ അറഫാസംഗമം ഇന്ന്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍...

കുവൈറ്റില്‍ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

പത്തനംതിട്ട: കുവൈറ്റില്‍ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന...

സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു

ദോഹ: ദോഹയിൽ നിന്നു ബഹ്റയ്നിലേക്കു പോവുന്നതിനിടെ സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളികൾ...

ഹജ്ജ്; തീർഥാടകർക്ക് പരമാവധി 47 കിലോ ബാഗേജ്; ഉപയോഗിക്കേണ്ടത് നിശ്ചിത വലിപ്പവും ആകൃതിയുമുള്ള ബാഗേജുകൾ

സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ പോകുന്ന തീർഥാടകർക്ക് അനുവദിക്കുന്ന ബാഗേജിന്റെ പരമാവധി...