പാലക്കാട് സരിന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി; സിപിഎം ചിഹ്നത്തില്‍ തന്നെ മത്സരിക്കും; വൈകിട്ട് പേര് പ്രഖ്യാപിക്കും.

പാലക്കാട്: സീറ്റ് നിക്ഷേപിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട ഡോക്ടര്‍ പി സരിന്‍ പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് സരിന്റെ പേര് ഏകകണ്ഠമായി അംഗീകരിച്ചു. പാര്‍ട്ടി ചിഹ്നത്തിലായിരിക്കും സരിന്‍ മത്സരിക്കുക. സരിന്‍ മികച്ച സ്ഥാനാര്‍ത്ഥി ആണെന്നാണ് സെക്രട്ടറിയേറ്റില്‍ അംഗങ്ങള്‍ വിലയിരുത്തിയത്. സെക്രട്ടറിയേറ്റിന്റെ തീരുമാനം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി വിട്ടു. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തോട് കൂടി വൈകിട്ട് പേര് പ്രഖ്യാപിക്കും. സരിനോട് സിപിഎം പാലക്കാട് ജില്ലാ കമ്മറ്റി ഓഫീസിലേക്ക് വരാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. സിപിഎം ചിഹ്നത്തില്‍ മത്സരിക്കാന്‍ തനിക്ക് ഒരു പ്രയാസവും ഇല്ലെന്ന് പി സരിന്‍ പ്രതികരിച്ചു.

spot_img

Related news

പാതിവില തട്ടിപ്പ്; അനന്തു കൃഷ്ണന്റെ ഓഫീസില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്

പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് അനന്തുകൃഷ്ണന്റെ ഓഫീസിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. സംസ്ഥാന വ്യാപകമായി...

17കാരിയെ പീഡിപ്പിച്ച കൊണ്ടോട്ടി സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ക്ക് 33 വര്‍ഷം തടവും പിഴയും

മലപ്പുറം: 17വയസുകാരിയെ പലതവണ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയ കേസില്‍ 42 കാരന് 33...

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; പീഡനക്കേസില്‍ സിദ്ദിഖ് കുറ്റക്കാരനെന്ന് പൊലീസ്‌

പീഡനക്കേസില്‍ നടന്‍ സിദ്ദിഖ് കുറ്റക്കാരനെന്ന് പൊലീസ്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത്...

കോട്ടയം നഴ്‌സിങ് കോളേജ് റാഗിങ്; പ്രതികളായ അഞ്ച് വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം വിലക്കും

കോട്ടയം സര്‍ക്കാര്‍ നഴ്സിംഗ് കോളേജ് ഹോസ്റ്റലില്‍ നടന്ന റാഗിങ്ങില്‍ പ്രതികളായ അഞ്ച്...

മൂന്നാറില്‍ കാട്ടാന ആക്രമണം; ഓടിക്കൊണ്ടിരുന്ന കാര്‍ കുത്തി മറിച്ചു

മൂന്നാറില്‍ കാട്ടാന ആക്രമണം. ദേവികുളത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കാട്ടാന കുത്തിമറിച്ചു. ഓടിക്കൊണ്ടിരുന്ന...