പി.സരിന്‍ പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

പാലക്കാട്: ഡോ.പി സരിന്‍ തന്നെ പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. ജില്ലാ സെക്രട്ടറിയേറ്റ് ഐക്യകണ്‌ഠേന പേര് അംഗീകരിച്ചു. പേര് ഉടന്‍ ജില്ലാ കമ്മിറ്റിക്ക് റിപ്പോര്‍ട്ട് ചെയ്യും. ഇന്ന് വൈകിട്ട് ഒദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ഡോ. പി സരിന്‍ സിപിഐഎം പാര്‍ട്ടി ചിഹ്നത്തില്‍ ആയിരിക്കില്ല പാലക്കാട് മത്സരിക്കുക. എല്‍ഡിഎഫ് സ്വതന്ത്രനായി തന്നെ രംഗത്ത് ഇറക്കാനാണ് സിപിഐഎമ്മിന്റെ തീരുമാനം. പാര്‍ട്ടി ചിഹ്നം വേണ്ടെന്ന് വെയ്ക്കുന്നത് പൊതുവോട്ടുകള്‍ കൂടി സമാഹരിക്കാന്‍ ലക്ഷ്യമിട്ടാണ്.

ഇതിനിടെ അന്‍വറും സരിനും രണ്ടും രണ്ടാണെന്നും താരതമ്യം വേണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഒരാളുടെ രാഷ്ട്രീയ നിലപാടില്‍ മാറ്റം വന്നാല്‍ അതിന്റെ അര്‍ത്ഥത്തെ വ്യാഖ്യാനിക്കാന്‍ എല്ലാവര്‍ക്കും അവസരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പാലക്കാട് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തിനെ പ്രഖ്യാപിച്ചതിന് പിന്നാലെ വിമര്‍ശനവുമായി സരിന്‍ എത്തിയിരുന്നു. നെഗറ്റീവ് വോട്ടുകള്‍ മാത്രം പ്രതീക്ഷിക്കുന്ന കോണ്‍ഗ്രസിന് 2026 ലും കേരളത്തില്‍ ജയിക്കാനാവില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ നേതാക്കളുടെ പെട്ടി തൂക്കിയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കറിയാമെന്നും പി സരിന്‍ പരിഹസിച്ചു. സരിന്‍ പാര്‍ട്ടിയില്‍ നിന്നിറങ്ങിയത് കോണ്‍ഗ്രസിനെതിരെയും പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെയും ആരോപണങ്ങള്‍ ഉയര്‍ത്തിയാണ്.

spot_img

Related news

1000വട്ടം ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഉണ്ടായി; ജനങ്ങള്‍ക്ക് മുന്നില്‍ തെറ്റിദ്ധരിക്കപ്പെടുന്ന വ്യക്തിയായി: പിപി ദിവ്യ

ജനങ്ങള്‍ക്ക് മുന്നില്‍ തെറ്റിദ്ധരിക്കപ്പെടുന്ന വ്യക്തിയായി മാറിയെന്ന് പിപി ദിവ്യ. അന്വേഷണത്തോട് പൂര്‍ണമായി...

മതാടിസ്ഥാനത്തിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പ്; കെ ഗോപാലകൃഷ്ണനെതിരെ വകുപ്പ് തല നടപടി

മതാടിസ്ഥാനത്തിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതില്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണനെതിരെ...

പീഢനപരാതി പ്രതിപട്ടികയില്‍ നിന്ന് നിവിന്‍ പോളിയെ ഒഴിവാക്കി

നടന്‍ നിവിന്‍ പോളിയെ പീഢന കേസിലെ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കി. നിവിനെതിരെ...

പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് പരിക്ക്

മലപ്പുറം: മലപ്പുറം പോത്ത് കല്ലില്‍ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് അപകടം. ഒമ്പത്...