എടരിക്കോട്: ജയില്‍മോചിതനായ കുപ്രസിദ്ധ മോഷ്ടാവ് വാട്ടര്‍ മീറ്റര്‍ കബീര്‍ മറ്റൊരു മോഷണക്കേസില്‍ വീണ്ടും അറസ്റ്റില്‍.എടരിക്കോട് എം.എം. വെജിറ്റബിള്‍സ് ആന്ഡ്ഫ്രൂട്ട്സ് എന്ന സ്ഥാപനത്തിന്റെ പൂട്ടു പൊളിച്ച് പണവും മറ്റും കവര്‍ന്ന സംഭവത്തിലാണ് തമിഴ്നാട് ഗൂഡല്ലൂര്‍ സ്വദേശിയായ മേലേത്ത് വീട്ടില്‍ അബ്ദുല്‍ കബീര്‍ പിടിയിലായത്.രാത്രികാലങ്ങളില്‍ ആളില്ലാത്തവീടുകളും കടകളും കുത്തി തുറന്ന് ഒരു പ്രദേശത്ത് പരമാവധി മോഷണം നടത്തുക എന്നതാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.