പെണ്‍കുട്ടികള്‍ ‘നോ’ പറഞ്ഞാല്‍ ‘നോ’തന്നെയാണ് അര്‍ഥമെന്ന് ആണ്‍കുട്ടികള്‍ മനസ്സിലാക്കണം: ഹൈക്കോടതി

കൊച്ചി: സ്ത്രീകളെ അവരുടെ സമ്മതമില്ലാതെ സ്പര്‍ശിക്കാന്‍ പുരുഷന്‍മാര്‍ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. പെണ്‍കുട്ടികള്‍ ‘നോ’ പറഞ്ഞാല്‍ ‘നോ’തന്നെയാണ് അര്‍ഥമെന്ന് ആണ്‍കുട്ടികള്‍ മനസ്സിലാക്കണം. പെണ്‍കുട്ടികളോട് സ്നേഹത്തിലും സൗഹാര്‍ദത്തോടും ഇടപെടാന്‍ ആണ്‍കുട്ടികളെ വീടുകളില്‍ പരിശീലിപ്പിക്കണമെന്നും കോടതി പരാമര്‍ശിച്ചു. കൊല്ലം ടികെഎം എന്‍ജിനിയറിങ് കോളേജിലെ പെണ്‍കുട്ടികളോട് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ തനിക്കെതിരെ പ്രിന്‍സിപ്പല്‍ നടപടിയെടുത്തത് ചോദ്യംചെയ്ത് വിദ്യാര്‍ഥി നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

സ്‌കൂളുകളിലും കോളേജുകളിലും വിദ്യാര്‍ഥിനികള്‍ക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ കൂടുകയാണെന്നും ഈ വിഷയത്തില്‍ സമൂഹം കൂടുതല്‍ ഇടപെടേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു. നല്ല പെരുമാറ്റം വളര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. പ്രൈമറി ക്ലാസുകള്‍മുതല്‍ ഈ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കണം. ഇതിനായി വിധിന്യായത്തിന്റെ പകര്‍പ്പ് ചീഫ് സെക്രട്ടറി, പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഉന്നതവിദ്യാഭ്യാസ സെക്രട്ടറി എന്നിവര്‍ക്കും സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങിയ ബോര്‍ഡുകള്‍ക്കും നല്‍കാന്‍ നിര്‍ദേശിച്ചു. വിഷയത്തില്‍ യുജിസി സ്വീകരിച്ച നടപടികള്‍ അറിയിക്കാനും നിര്‍ദേശിച്ചു.

spot_img

Related news

ഗുരുവായൂര്‍ ക്ഷേത്ര നടപ്പന്തലില്‍ വീഡിയോഗ്രാഫിക്ക് നിയന്ത്രണം

ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തലില്‍ വീഡിയോഗ്രഫിക്ക് നിയന്ത്രണം. ഹൈക്കോടതിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വിവാഹ...

റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍; ആശങ്ക വേണ്ടെന്ന് മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍ പുനരാരംഭിക്കാനിരിക്കെ ആശങ്ക വേണ്ടെന്ന്...

മലപ്പുറം ജില്ലയില്‍ മരണമടഞ്ഞ 24 വയസുകാരന് നിപ സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയില്‍ ഒരു നിപ വൈറസ് മരണം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി...

ഓണാഘോഷത്തിനിടെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച 9 വിദ്യാര്‍ഥികള്‍ക്കു നോട്ടിസ്

കോഴിക്കോട് ഫാറൂഖ് കോളജിലെ ഓണാഘോഷത്തിനിടെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച 9...

ഒന്നരവര്‍ഷത്തിന് ശേഷം ആദ്യം, ഗഡുക്കളില്ലാതെ ഒറ്റത്തവണ; കെഎസ്ആര്‍ടിസിയില്‍ ശമ്പളം വിതരണം തുടങ്ങി

ഓണത്തോടനുബന്ധിച്ച് കെഎസ്ആര്‍ടിസിയില്‍ ശമ്പളം വിതരണം തുടങ്ങി. ഉച്ചയോടെ എല്ലാ ജീവനക്കാര്‍ക്കും ശമ്പളം...