ന്യൂഡല്‍ഹി: തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ അവയുടെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് സുപ്രീംകോടതി. കേരളത്തിലെ തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വാദംകേള്‍ക്കവേയാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചിന്റെ വാക്കാലുള്ള പരാമള്‍ശം.
ഭക്ഷണം നല്‍കുന്നയാള്‍ നായയുടെ പുറത്ത് തിരിച്ചറിയല്‍ അടയാളമോ നമ്പരോ നല്‍കുകയും വാക്‌സിനേഷന്‍ ഉറപ്പാക്കുകയും വേണം. നായ ആരെയെങ്കിലും ആക്രമിച്ചാല്‍ അതിന്റെ ചെലവും അയാള്‍ വഹിക്കണം–സഞ്ജീവ് ഖന്ന നിരീക്ഷിച്ചു. ഇടക്കാല ഉത്തരവിനായി ഹര്‍ജികള്‍ 28ലേക്കു മാറ്റി. തെരുവുനായപ്രശ് ത്തില്‍2016ല്‍ സുപ്രീംകോടതി രൂപീകരിച്ച ജസ്റ്റിസ് സിരി ജഗന്‍ കമ്മീഷനോട് തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചു