തിരുവനന്തപുരം: വിഴിഞ്ഞത്ത് രണ്ട് കുട്ടികളില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു. വയറിളക്കം വന്ന രണ്ടു കുട്ടികളുടെ സാമ്പിള്‍ പരിശോധിച്ചതിലാണ് വൈറസ് സ്ഥിരീകരിച്ചത്. വിഴിഞ്ഞത്തെ ഉച്ചക്കട എല്‍എം എല്‍പിഎസ് സ്‌കൂളിലെ കുട്ടികളെയാണ് പരിശോധിച്ചത്. തീരദേശ മേഖലയായ വിഴിഞ്ഞത്തെ സ്‌കൂളില്‍ നിന്ന് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയ കുട്ടികളുടെ മലം സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബില്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതില്‍ രണ്ട് പേരിലാണ് നോറോ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. നിലവില്‍ വയറിളക്കത്തെ തുടര്‍ന്ന് 42 കുട്ടികളാണ് ചികിത്സ തേടിയിട്ടുള്ളത്. കുട്ടികളുടെ ആരോഗ്യ സ്ഥിതി ത്യപ്തികരമാണെന്ന് ആരോഗ്യ അധികൃതര്‍ അറിയിച്ചിു. വിഷയത്തില്‍ ഭക്ഷ്യവകുപ്പ് മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ഇന്ന് കൂടിക്കാഴ്ച നടത്തും.