സംസ്ഥാനത്തെ സ്‌കൂളുകളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി; നാളെ അധ്യയനവര്‍ഷാരംഭത്തില്‍ ഒന്നാം ക്ലാസിലെത്തുന്നത് നാല് ലക്ഷത്തോളം കുട്ടികള്‍

തിരുവനന്തപുരം: സ്‌കൂളിലെത്തുന്ന കുട്ടികളും അധ്യാപകരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. നാളെ സംസ്ഥാനത്തുടനീളം 12986 സ്‌കൂളുകളില്‍ പ്രവേശനോത്സവം നടക്കുമെന്നും മന്ത്രി പറഞ്ഞു. 42.9 ലക്ഷം വിദ്യാര്‍ഥികള്‍ നാളെ സ്‌കൂളിലെത്തും. ഒന്നാം ക്ലാസില്‍ നാല് ലക്ഷത്തോളം കുട്ടികളാണ് എത്തുന്നത്. പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഗാനം മന്ത്രി പുറത്തിറക്കി. കഴക്കൂട്ടം ഗവണ്‍മെന്റ് സര്‍ക്കാര്‍ സ്‌കൂളില്‍ സംസ്ഥാന തല പ്രവേശനോത്സവം നടക്കുന്നത്. 9.30 മുഖ്യമന്ത്രി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. പി.ടി.എയുടെ ഫണ്ട് പിരിവിന് ഉത്തരവാദിത്വം സ്‌കൂള്‍ പ്രധാനാധ്യാപകനാണെന്നും മന്ത്രി പറഞ്ഞു.പാഠപുസ്തകം, കൈത്തറി യൂണിഫോം എന്നിവയുടെ വിതരണം നടത്തിയിരുന്നു. സ്‌കൂളിന് മുമ്പില്‍ പൊലീസ് സഹായവും ഉണ്ടാകും. ഇത് സംബന്ധിച്ച് പൊലീസ് മോധാവിയുമായി വിദ്യാഭ്യാസ വകുപ്പ് ചര്‍ച്ച നടത്തിയിരുന്നു. റോഡില്‍ തിരക്കിന് സാധ്യതയുള്ളതിനാലാണ് പൊലീസിന്റെ സഹായം വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.സ്‌കൂളിന് സമീപം മുന്നറിയിപ്പ് ബോര്‍ഡുകള്‍, ട്രാഫിക് മുന്നറിയിപ്പുകള്‍ എന്നിവ സ്ഥാപിക്കണം. സ്‌കൂള്‍ വാഹനങ്ങളിലെ ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാനും സഹായം തേടിയിട്ടുണ്ട്. സ്‌കൂള്‍ പരിസരത്തെ കടകളില്‍ പരിശോധന നടത്തും. സ്‌കൂളിനു മുന്നില്‍ രാവിലെയും വൈകിട്ടും പൊലീസുകാരെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

‘ഓരോ രക്ഷകര്‍ത്താവിന്റെയും സാമ്പത്തിക സ്ഥിതി അനുസരിച്ച് മാത്രമാണ് ഫണ്ട് വാങ്ങിക്കാന്‍ പാടുള്ളൂ.വിദ്യാര്‍ഥികളോട് വിചേനം കാണിക്കുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

spot_img

Related news

കുറുവാ സംഘത്തിന് ശേഷം ഇറാനി ഗ്യാങ്; നെടുങ്കണ്ടത്ത് പിടിയില്‍

ഇടുക്കി: തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷ്ടാക്കളുടെ സംഘമായ ഇറാനി ഗ്യാങ് അംഗങ്ങള്‍ ഇടുക്കി...

പാകം ചെയ്തും അല്ലാതെയുമായി വന്യ മൃഗങ്ങളുടെ മാംസം; അച്ഛനും മക്കളും നായാട്ടുകാരെന്ന് വനം വകുപ്പ് സംഘം

മലപ്പുറം: വെണ്ടേക്കുംപൊട്ടിയില്‍ കാട്ടിറച്ചിയുമായി രണ്ട് പേര്‍ പിടിയില്‍. വെണ്ടേക്കുംപൊട്ടി സ്വദേശി ജോണ്‍സണ്‍...

മാഞ്ഞത് മലയാളത്തിന്റെ ‘സുകൃതം’, അന്തിമോപചാരം അര്‍പ്പിക്കാന്‍ ‘സിത്താര’യില്‍ മാത്രം അവസരം, സംസ്‌കാരം വൈകിട്ട്

എംടി വാസുദേവന്‍ നായര്‍ക്ക് കേരളത്തിന്റെ പ്രണാമം. കേരളീയ ജീവിത പരിണാമത്തെ തൂലികയിലേക്ക്...

എഴുത്തിന്റെ കുലപതിക്കു വിട; എംടിക്ക് ഹൃദയാഞ്ജലി

മലയാളത്തിന്റെ ഒരേയൊരു എംടി കഥാവശേഷനായി. ഇന്ന് രാത്രി പത്തോടെയായിരുന്നു 91 കാരനായ...