തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഡോക്ടറെന്ന വ്യാജേന രോഗിയെ ചികിത്സിച്ച യുവാവ് പിടിയില്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പി ജി ഡോക്ടറാണെന്ന് പറഞ്ഞ് രോഗിയെ ചികിത്സിച്ച് തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. പൂന്തുറ മാണിക്യവിളാകം സ്വദേശി നിഖിലിനെയാണ്(22) ആശുപത്രി ജീവനക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്

ഒന്നാം വാര്‍ഡ് മെഡിസിന്‍ യൂണിറ്റില്‍ കാലിന് പരുക്ക് പറ്റി ചികിത്സയിലായിരുന്ന വിഴിഞ്ഞം സ്വദേശി റിനുവിനെയാണ് നിഖില്‍ കബളിപ്പിച്ചത്. നേരത്തെയുള്ള പരിചയം മുതലെടുത്ത് റിനുവിന് കൂട്ടിരിക്കാനെന്ന പേരില്‍ പത്ത് ദിവസം ഇയാള്‍ സ്റ്റെതസ്‌കോപ്പ് ധരിച്ച് ആശുപത്രിയില്‍ കഴിഞ്ഞത്

മാരകമായ രോഗങ്ങളുണ്ടെന്ന് പറഞ്ഞ് മരുന്നിനും പരിശോധനകള്‍ക്കുമായി റിനുവിന്റെ കൈയില്‍ നിന്ന് ഇയാള്‍ പൈസയും വാങ്ങി. ഇയാളുടെ രക്തസാമ്പിളുകള്‍ പരിശോധനക്ക് കൊണ്ടുപോയിരുന്നത് നിഖിലായിരുന്നു. രോഗി ഡിസ്ചാര്‍ജ് ആകാതിരിക്കാന്‍ സാമ്പിളുകളില്‍ കൃത്രിമം കാണിക്കുകയും ചെയ്തു

പരിശോധനാ ഫലങ്ങള്‍ ആശയക്കുഴപ്പം സൃഷ്ടിച്ചതോടെ ഡോക്ടര്‍മാര്‍ക്ക് സംശയമാകുകയും പരിശോധനയില്‍ വ്യാജനെ കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്നാണ് ആശുപത്രി ജീവനക്കാര്‍ ഇയാളെ പിടികൂടിയത്. നേരത്തെ റിനുവിന്റെ സഹോദരനെയും ഡോക്ടറെന്ന പേരില്‍ നിഖില്‍ കബളിപ്പിച്ചിരുന്നു. മുട്ടുവേദനക്ക് ചികിത്സയില്‍ കഴിഞ്ഞ ഇയാളെ ആശുപത്രി വിട്ടിട്ടും മാരക അസുഖമുണ്ടെന്ന് പറഞ്ഞ് നിഖില്‍ സ്വന്തമായി ചികിത്സ നടത്തി. അഞ്ച് ലക്ഷത്തോളം രൂപ ഇവരില്‍ നിന്ന് തട്ടിയെടുക്കുകയും ചെയ്തിരുന്നു.

spot_img

Related news

അണ്ണാ സര്‍വകലാശാല ക്യാമ്പസില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി; ഒരാള്‍ കസ്റ്റഡിയില്‍

ചെന്നൈ അണ്ണാ സര്‍വകലാശാല ക്യാമ്പസില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി. കന്യാകുമാരി സ്വദേശിനിയാണ്...

ഊട്ടിയില്‍ വരും ദിവസങ്ങളില്‍ താപനില പൂജ്യത്തിലെത്താന്‍ സാധ്യത

ഊട്ടി: അതി ശൈത്യത്തിന്റെ വരവറിയിച്ച് ഊട്ടിയില്‍ മഞ്ഞുവീഴ്ച തുടങ്ങി. ഊട്ടിയിലെ താഴ്ന്ന...

വീട്ടമ്മമാരുടെ ശാക്തീകരണത്തിനായി ബിജെപി സര്‍ക്കാര്‍ വക മാസം 1000 രൂപ വീതം ‘സണ്ണി ലിയോണിക്ക്’; തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്ത്

വീട്ടമ്മമാര്‍ക്ക് ഛത്തീസ്ഗഢ് സര്‍ക്കാര്‍ നല്‍കുന്ന സ്ത്രീശാക്തീകരണ പദ്ധതിയുമായി ബന്ധപ്പെട്ട തട്ടിപ്പിന്റെ വിവരങ്ങള്‍...

പതിമൂന്നുകാരിക്ക് പീഡനം; പ്രതിയെ മര്‍ദിച്ച് വീട് കത്തിച്ച് നാട്ടുകാര്‍

ആദിലാബാദ്: തെലങ്കാനയില്‍ പതിമൂന്നുകാരിക്ക് പീഡനം. പ്രതിയെ മര്‍ദിച്ച് വീട് കത്തിച്ച് നാട്ടുകാര്‍....