മുസ്ലിം വിരുദ്ധ- വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ പി സി ജോര്‍ജിന് തിരിച്ചടി;മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

എറണാകുളം: വെണ്ണല മഹാദേവ ക്ഷേത്രത്തിലെ മുസ്ലിം വിരുദ്ധ- വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ പി സി ജോര്‍ജിന് തിരിച്ചടി. ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

കഴിഞ്ഞദിവസം കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരി?ഗണിക്കുന്നത് മാറ്റിയിരുന്നു. തുടര്‍ന്ന് ഇന്ന് പരിഗണിച്ചപ്പോഴാണ് ഇത് തള്ളിയത്. ജോര്‍ജിനെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തിരുന്നു. ഐപിസി 153എ, 295എ വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസ്. എന്നാല്‍ അറസ്റ്റ് ചെയ്തിരുന്നില്ല.

ഇതോടെയാണ് ജോര്‍ജ് മുന്‍കൂര്‍ ജാമ്യേപക്ഷയുമായി കോടതിയെ സമീപിച്ചത്. എന്നാല്‍ രണ്ട് തവണ കോടതി അപേക്ഷ പരിഗണിക്കുന്നത് മാറ്റിവച്ചിട്ടും പൊലീസ് അറസ്റ്റ് ചെയ്യാത്തതില്‍ വിമര്‍ശനം ശക്തമായിരിക്കെയാണ് ഇപ്പോള്‍ ജാമ്യാപേക്ഷ തള്ളിയിരിക്കുന്നത്.

ഇനി വിദ്വേഷ പ്രസംഗം നടത്തരുതെന്ന വ്യവസ്ഥയിലാണ് ഇയാള്‍ക്ക് കോടതി നേരത്തെ ജാമ്യം നല്‍കിയത് എന്നിരിക്കെ, ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തില്‍ തന്നെ ഇയാള്‍ അത് ലംഘിച്ചിരുന്നു. തുടര്‍ന്നാണ്, എറണാകുളത്തും അതിനു മുമ്പ് കോട്ടയത്തും ഇയാള്‍ വിദ്വേഷ പ്രസം?ഗം ആവര്‍ത്തിച്ചത്.

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...