തിരുവനന്തപുരം: സംസ്ഥാനത്ത് പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയാണ് കൂട്ടിയത്. മൂന്നര രൂപയാണ് കൂട്ടിയത്. കൊച്ചിയില്‍ 1010 രൂപയാണ് നിലവില്‍ സിലിണ്ടര്‍ വില. മേയ് ഏഴിനായിരുന്നു പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും വര്‍ധിപ്പിച്ചത്. 50 രൂപയാണ് അന്ന് വര്‍ധിപ്പിച്ചത്.വാണിജ്യ സിലിണ്ടറിന് 7 രൂപയാണ് ഇന്ന് കൂട്ടിയത്. 19 കിലോ സിലിണ്ടറിന് 2357 രൂപ 50 പൈസയായി. ഈ മാസം ആദ്യം 102 രൂപ 50 പൈസ വാണിജ്യ സിലിണ്ടറിന് വര്‍ധിപ്പിച്ചിരുന്നു.