മലപ്പുറം: ജില്ലയില്‍ മൂന്ന് പഞ്ചായത്തുകളിലെ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി.കണ്ണമംഗലം പഞ്ചായത്തിലെ 19—ാം വാര്‍ഡായ വാളക്കുടയില്‍ 71.31, ആലങ്കോട് പഞ്ചായത്തിലെ ഏഴാം വാര്‍ഡായ ഉദിനുപറമ്പില്‍ 82.53, വള്ളിക്കുന്ന് പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡായ പരുത്തിക്കാട് 80.87 എന്നിങ്ങനെയാണ് വോട്ടിങ് ശതമാനം. ബുധനാഴ്ച രാവിലെ 10ന് വോട്ടെണ്ണല്‍ തുടങ്ങും. ഉച്ചയോടെ ഫലം പ്രഖ്യാപിക്കും.
യുഡിഎഫ് അംഗമായിരുന്ന വിനോദ്കുമാര്‍ രാജിവച്ച ഒഴിവിലാണ് പരുത്തിക്കാട്ടെ ഉപതെരഞ്ഞെടുപ്പ്. എല്‍ഡിഎഫ് അംഗവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എ പി പുരുഷോത്തമന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഉദിനുപറമ്പില്‍
ഉപതെരഞ്ഞെടുപ്പ്. വാളക്കുടയില്‍ യുഡിഎഫ് പ്രതിനിധിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്.