പെണ്‍കുട്ടികളുടെ കായിക പരിശീലനത്തിന് വനിതാ പരിശീലകരെ നിര്‍ബന്ധമാക്കി ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ പെണ്‍കുട്ടികളുടെ കായിക പരിശീലനത്തിന് വനിതാ പരിശീലകരെ നിര്‍ബന്ധമാക്കുന്നു. സ്‌കൂളുകളിലെ കായികവിദ്യാഭ്യാസ സുരക്ഷയ്ക്ക് മാര്‍ഗരേഖ പുറപ്പെടുവിക്കാനുള്ള ബാലാവകാശ കമ്മീഷന്റെ ഉത്തരവിലാണ് നിര്‍ദേശം.വനിതാ പരിശീലകരില്ലാത്ത പക്ഷം അധ്യാപികയുടെ മേല്‍നോട്ടമുണ്ടാകണമെന്നും ഉത്തരവില്‍ പറയുന്നു. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ കേസില്‍ പ്രതികളാകുകയും, പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്താല്‍ അത്തരക്കാരെ കുട്ടികളുമായി ഇടപെടുന്ന സ്ഥാനങ്ങളില്‍ നിയമിക്കരുത്. പെണ്‍കുട്ടികള്‍ മാത്രമുള്ള സ്‌പോര്‍ട്‌സ് ഹോസ്റ്റലുകള്‍ പൂര്‍ണമായും വനിതാ ജീവനക്കാരുടെ നിയന്ത്രണത്തിലാകണം.

കായിക പരിശീലകന്‍ കുട്ടികളോട് ശിശുസൗഹാര്‍ദപരമായി പെരുമാറണം. നിയമലംഘനം ബോധ്യപ്പെട്ടാല്‍ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെ വകുപ്പുതല നടപടികള്‍ സ്വീകരിക്കണം. ഇക്കാര്യം വിദ്യാഭ്യാസ വകുപ്പ് ഉള്‍പ്പെടെ സംസ്ഥാനത്തെ മുഴുവന്‍ വകുപ്പുകളും ശ്രദ്ധിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ഡയറക്ടറും ആഭ്യന്തരവകുപ്പ് സെക്രട്ടറിയും ഉത്തരവുകള്‍ പുറപ്പെടുവിക്കണമെന്നും കമ്മിഷന്‍ അംഗം ബി.ബബിത നിര്‍ദേശം നല്‍കി.

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...