എയിംസ് കേരളത്തിലേക്ക്; ധനമന്ത്രാലയ അനുമതി തേടിയെന്ന് ആരോഗ്യമന്ത്രാലയം

ദില്ലി: കേരളത്തിനുള്ള ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് കേന്ദ്ര സര്‍ക്കാരിന്റെ സജീവ പരിഗണയിലെന്ന് കേന്ദ്ര ആരോഗ്യ സഹ മന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ കെ. മുരളീധരന്‍ എംപിയെ അറിയിച്ചു. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പ്രകാരം എല്ലാ സംസ്ഥാനങ്ങളിലും എയിംസ് സ്ഥാപിക്കുക എന്നതാണ് കേന്ദ്ര സര്‍കാറിന്റെ നയമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു.

കേരളം എയിംസ് സ്ഥാപിക്കുന്നതിന് നാലു സ്ഥലങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേരളാ എയിംസിന് തത്വത്തില്‍ അംഗീകാരം നല്കുന്നതിനുവേണ്ടി ഇപ്പോള്‍ കേന്ദ്ര ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണ്. ഇതോടൊപ്പം ദേശീയ ആരോഗ്യ മിഷന്‍ സംസ്ഥാനങ്ങള്‍ക്ക് അവയുടെ പ്രോഗ്രാം ഇമ്പ്‌ലീമെന്റേഷന്‍ പ്ലാന്‍ അനുസരിച്ചു വേണ്ട സഹായങ്ങള്‍ നല്‍കുന്നുണ്ടെന്നും കേരളത്തിനും ഇത്തരം സഹായം നല്‍കാന്‍ കേന്ദ്രം ഉദ്ദേശിക്കുന്നുവെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.

spot_img

Related news

കുറുവാ സംഘത്തിന് ശേഷം ഇറാനി ഗ്യാങ്; നെടുങ്കണ്ടത്ത് പിടിയില്‍

ഇടുക്കി: തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷ്ടാക്കളുടെ സംഘമായ ഇറാനി ഗ്യാങ് അംഗങ്ങള്‍ ഇടുക്കി...

പാകം ചെയ്തും അല്ലാതെയുമായി വന്യ മൃഗങ്ങളുടെ മാംസം; അച്ഛനും മക്കളും നായാട്ടുകാരെന്ന് വനം വകുപ്പ് സംഘം

മലപ്പുറം: വെണ്ടേക്കുംപൊട്ടിയില്‍ കാട്ടിറച്ചിയുമായി രണ്ട് പേര്‍ പിടിയില്‍. വെണ്ടേക്കുംപൊട്ടി സ്വദേശി ജോണ്‍സണ്‍...

മാഞ്ഞത് മലയാളത്തിന്റെ ‘സുകൃതം’, അന്തിമോപചാരം അര്‍പ്പിക്കാന്‍ ‘സിത്താര’യില്‍ മാത്രം അവസരം, സംസ്‌കാരം വൈകിട്ട്

എംടി വാസുദേവന്‍ നായര്‍ക്ക് കേരളത്തിന്റെ പ്രണാമം. കേരളീയ ജീവിത പരിണാമത്തെ തൂലികയിലേക്ക്...

എഴുത്തിന്റെ കുലപതിക്കു വിട; എംടിക്ക് ഹൃദയാഞ്ജലി

മലയാളത്തിന്റെ ഒരേയൊരു എംടി കഥാവശേഷനായി. ഇന്ന് രാത്രി പത്തോടെയായിരുന്നു 91 കാരനായ...