പ്രതിദിന കൊവിഡ് കണക്കുകൾ കേരളം അറിയിക്കണമെന്ന് കേന്ദ്രസർക്കാർ. ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ കേരളത്തിന് കത്തയച്ചു. അഞ്ച് ദിവസത്തിന് ശേഷം കേരളം ഇന്ന് കൊവിഡ് കണക്ക് പുറത്തുവിട്ട സാഹചര്യത്തിലാണ് നിർദേശം. ഇത്തരത്തിൽ കണക്കുകൾ നൽകുന്നത് കൊവിഡ് അവലോകനത്തെ ബാധിക്കുന്നുവെന്നും ഏപ്രിൽ 13 മുതൽ കേരളം കൊവിഡ് കണക്കുകൾ അറിയിച്ചിട്ടില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
പ്രതിദിന കൊവിഡ് കേസുകള്‍ പ്രസിദ്ധീകരിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിച്ചിരുന്നു. . കൊവിഡ് കേസുകള്‍ ഗണ്യമായി കുറയുന്നത് സര്‍ക്കാരിന് ആശ്വാസമാകുന്ന പശ്ചാത്തലത്തിലായിരുന്നു തീരുമാനം.
കൊവിഡ് രൂക്ഷമാകുന്ന സാഹചര്യങ്ങളിലെല്ലാം പ്രതിദിന കേസുകള്‍ക്കായി മലയാളികള്‍ ആറ് മണിയോടെ കാത്തിരിക്കുമായിരുന്നു. കേരളത്തില്‍ ആദ്യത്തെ കൊവിഡ് കേസുകള്‍ വന്നതുമുതല്‍ സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ കൃത്യമായി വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിയിരുന്നു.