രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ കൂടി

ന്യൂഡല്‍ഹി | ഒരിടവേളക്ക് ശേഷം രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ കൂടുന്നു. 2183 കേസുകളാണ് രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ചത്. തൊട്ടുമുമ്പത്തെ ദിവസം1150 കേസുകളായിരുന്നു. 24 മണിക്കൂറിനിടെ 90 ശതമാനത്തോളം കേസുകള്‍ വര്‍ധിച്ചതായി പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. 24 മണിക്കൂറിനിടെ 214 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 62 കേസുകള്‍ കേരളത്തില്‍ മുമ്പ് നടന്ന മരണങ്ങള്‍ കൂട്ടിച്ചേര്‍ത്തതാണ്. കേരളത്തില്‍ ഇന്നലെ നാല് മരണങ്ങളാണ് സ്ഥിരീകരിച്ചത്.

11,558 പേരാണ്‌ രാജ്യത്ത് ഇപ്പോള്‍ ചികിത്സയിലുള്ളത്‌. ഇന്നലെ സ്ഥിരീകരിച്ച കേസുകളില്‍ 517 എണ്ണം രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലാണ്. കഴിഞ്ഞ മാര്‍ച്ച് മൂന്നിന് ശേഷമുള്ള ഡല്‍ഹിയിലെ ഏറ്റവും ഉയര്‍ന്ന കേസാണിത്.

spot_img

Related news

അണ്ണാ സര്‍വകലാശാല ക്യാമ്പസില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി; ഒരാള്‍ കസ്റ്റഡിയില്‍

ചെന്നൈ അണ്ണാ സര്‍വകലാശാല ക്യാമ്പസില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി. കന്യാകുമാരി സ്വദേശിനിയാണ്...

ഊട്ടിയില്‍ വരും ദിവസങ്ങളില്‍ താപനില പൂജ്യത്തിലെത്താന്‍ സാധ്യത

ഊട്ടി: അതി ശൈത്യത്തിന്റെ വരവറിയിച്ച് ഊട്ടിയില്‍ മഞ്ഞുവീഴ്ച തുടങ്ങി. ഊട്ടിയിലെ താഴ്ന്ന...

വീട്ടമ്മമാരുടെ ശാക്തീകരണത്തിനായി ബിജെപി സര്‍ക്കാര്‍ വക മാസം 1000 രൂപ വീതം ‘സണ്ണി ലിയോണിക്ക്’; തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്ത്

വീട്ടമ്മമാര്‍ക്ക് ഛത്തീസ്ഗഢ് സര്‍ക്കാര്‍ നല്‍കുന്ന സ്ത്രീശാക്തീകരണ പദ്ധതിയുമായി ബന്ധപ്പെട്ട തട്ടിപ്പിന്റെ വിവരങ്ങള്‍...

പതിമൂന്നുകാരിക്ക് പീഡനം; പ്രതിയെ മര്‍ദിച്ച് വീട് കത്തിച്ച് നാട്ടുകാര്‍

ആദിലാബാദ്: തെലങ്കാനയില്‍ പതിമൂന്നുകാരിക്ക് പീഡനം. പ്രതിയെ മര്‍ദിച്ച് വീട് കത്തിച്ച് നാട്ടുകാര്‍....