പീച്ചി കനാലില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി

പട്ടിക്കാട്: പീച്ചി വലതു കര കനാലില്‍ കല്ലിടുക്കില്‍ അഞ്ചു മാസമായ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി.മണ്ണുത്തി -വടക്കഞ്ചേരി ദേശീയപാതക്കു സമീപം കനാല്‍ കടന്നുപോകുന്ന ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് കളിക്കുകയായിരുന്ന കുട്ടികള്‍ പാവയാണെന്ന് കരുതി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞ് വീട്ടുകാരെ അറിയിക്കുകയായിരുന്നു.
മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം ലിംഗനിര്‍ണയം നടത്താന്‍ കഴിയാത്ത നിലയിലാണ്.ശനിയാഴ്ച വരെ കനാലിലൂടെ വെള്ളം തുറന്നുവിട്ടിരുന്നു.
മൃതദേഹം ഒഴുകിവന്നതാണോ ജലമൊഴുക്ക് നിലച്ചതിനു ശേഷം ആരെങ്കിലും ഉപേക്ഷിച്ചതാണോ എന്ന കാര്യത്തില്‍ വിദഗ്ധ അന്വേഷണം തുടരുകയാണ്.പീച്ചി എസ്.എച്ച്.ഒയുടെ നേതൃത്വത്തില്‍ പൊലീസ് നടപടികള്‍ സ്വീകരിച്ചു.

spot_img

Related news

കുറുവാ സംഘത്തിന് ശേഷം ഇറാനി ഗ്യാങ്; നെടുങ്കണ്ടത്ത് പിടിയില്‍

ഇടുക്കി: തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷ്ടാക്കളുടെ സംഘമായ ഇറാനി ഗ്യാങ് അംഗങ്ങള്‍ ഇടുക്കി...

പാകം ചെയ്തും അല്ലാതെയുമായി വന്യ മൃഗങ്ങളുടെ മാംസം; അച്ഛനും മക്കളും നായാട്ടുകാരെന്ന് വനം വകുപ്പ് സംഘം

മലപ്പുറം: വെണ്ടേക്കുംപൊട്ടിയില്‍ കാട്ടിറച്ചിയുമായി രണ്ട് പേര്‍ പിടിയില്‍. വെണ്ടേക്കുംപൊട്ടി സ്വദേശി ജോണ്‍സണ്‍...

മാഞ്ഞത് മലയാളത്തിന്റെ ‘സുകൃതം’, അന്തിമോപചാരം അര്‍പ്പിക്കാന്‍ ‘സിത്താര’യില്‍ മാത്രം അവസരം, സംസ്‌കാരം വൈകിട്ട്

എംടി വാസുദേവന്‍ നായര്‍ക്ക് കേരളത്തിന്റെ പ്രണാമം. കേരളീയ ജീവിത പരിണാമത്തെ തൂലികയിലേക്ക്...

എഴുത്തിന്റെ കുലപതിക്കു വിട; എംടിക്ക് ഹൃദയാഞ്ജലി

മലയാളത്തിന്റെ ഒരേയൊരു എംടി കഥാവശേഷനായി. ഇന്ന് രാത്രി പത്തോടെയായിരുന്നു 91 കാരനായ...