കേരളത്തിന്റെ കളി കാണാന്‍ ഒഴുകിയെത്തിയത് പതിനായിരങ്ങള്‍;തിങ്ങിനിറഞ്ഞ് ഗ്യാലറി

മഞ്ചേരി : പയ്യനാടെത്തിയ ജനസാഗരത്തെ കണ്ട് സംഘാടകര്‍ വരെ ആദ്യം ഞെട്ടി. പലപ്പോഴും ജനങ്ങളെ നിയന്ത്രിക്കാന്‍ പൊലീസിന്റെ സഹായം തേടേണ്ടി വന്നു. രാജസ്ഥാനെ നിഷ്പ്രഭരാക്കിയ കേരളത്തിന്റെ തേര്‍വാഴ്ച കാണാന്‍ ജനസാഗരം കാരണം പലര്‍ക്കും ഫേസ്ബുക്ക് ലൈവിനെ ആശ്രയിക്കേണ്ടി വന്നു.

സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ ആദ്യ മത്സരം കാണാന്‍ ഒഴുകിയെത്തിയത് പതിനായിരങ്ങള്‍. 30,000 പേര്‍ക്ക് കളികാണാന്‍ സൗകര്യമുള്ള മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലേക്ക് അതിലേറെ ആളുകളാണ് എത്തിയത്. പലര്‍ക്കും ടിക്കറ്റ് എടുത്തിട്ടും സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാന്‍ സാധിച്ചില്ല.

ഇത് ചെറിയ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കി. കൊറോണയുടെ പൂട്ട് പൊട്ടിച്ച ആവേശം ഫുട്ബോള്‍ ആരാധകരുടെ മുഖത്ത് കാണാമായിരുന്നു. കൗമാരക്കാര്‍ മുതല്‍ വയോധികര്‍ വരെ ഗ്യാലറിയില്‍ ഇടം പിടിച്ചു. പഞ്ചാബും വെസ്റ്റ് ബംഗാളും തമ്മിലുള്ള ആദ്യ കളി നടന്ന കോട്ടപ്പടി സ്റ്റേഡിയത്തില്‍ ആരാധകര്‍ കുറവായിരുന്നു.

എന്നാല്‍ പയ്യനാടെത്തിയ ജനസാഗരത്തെ കണ്ട് സംഘാടകര്‍ വരെ ആദ്യം ഞെട്ടി. പലപ്പോഴും ജനങ്ങളെ നിയന്ത്രിക്കാന്‍ പൊലീസിന്റെ സഹായം തേടേണ്ടി വന്നു. രാജസ്ഥാനെ നിഷ്പ്രഭരാക്കിയ കേരളത്തിന്റെ തേര്‍വാഴ്ച കാണാന്‍ ജനസാഗരം കാരണം പലര്‍ക്കും ഫേസ്ബുക്ക് ലൈവിനെ ആശ്രയിക്കേണ്ടി വന്നു.

ക്യാപ്റ്റന്‍ ജിജോ ജോസഫിന്റെ ഹാട്രിക്കും നിജോ ഗില്‍ബര്‍ട്ടിന്റെയും അജയ് അലക്സിന്റെയും മിന്നും ഗോളുകളും മലപ്പുറത്തെ ആരാധകര്‍ നെഞ്ചേറ്റിയിട്ടുണ്ട്.

മത്സര ശേഷം കാണികളോട് നന്ദി അറിയിച്ചാണ് താരങ്ങള്‍ കളം വിട്ടത്. ജനത്തിരക്ക് കാരണം പലയിടത്തും രൂക്ഷമായ ഗാതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്..

spot_img

Related news

‘ശരിയുടെ പാതയിലാണെങ്കില്‍ എന്തിന് ഭയപെടണം?’: എസ് ശശിധരന്‍ ഐപിഎസ്

മലപ്പുറം: അഴിമതിക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ താത്പര്യപെടുന്ന ആളാണ് താനെന്ന് മലപ്പുറം എസ്...

വിവാഹത്തിന് നാലുദിവസം മുമ്പ് കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയിൽനിന്ന് കണ്ടെത്തി

മലപ്പുറം: വിവാഹത്തിന് നാലുദിവസം മുമ്പ് കാണാതായ മങ്കട പള്ളിപ്പുറം...

മലപ്പുറം എഫ്.സി.യുടെ സഹ ഉടമയായി സഞ്ജു സാംസണ്‍

മലപ്പുറം: സൂപ്പര്‍ ലീഗ് കേരളാ ക്ലബ്ബായ മലപ്പുറം എഫ്.സി.യുടെ സഹ ഉടമയായി...

എ പി ജെ അ ബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ ബെസ്റ്റ് ടീച്ചേർസ് അവാർഡ് തൗഫീഖ് സഖാഫിക്ക്

വളാഞ്ചേരി: അധ്യാപനവും ജീവകാരുണ്യ പ്രവർത്തനവും നെഞ്ചോട് ചേർത്തുവെച്ച് മാതൃക പ്രവർത്തനം കാഴ്‌ചവെക്കുകയാണ്...

മലപ്പുറം ജില്ലയെ ചതിച്ച് സുജിത്ത് ദാസ് നേടിയ മെഡലുകള്‍ തിരികെ വാങ്ങണമെന്ന് പികെ നവാസ്

മലപ്പുറം: പത്തനംതിട്ട മുന്‍ എസ്പി സുജിത്ത് ദാസിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി എം...