കെഎസ്ആര്‍ടിസി ശമ്പളം വിതരണം നാളെ മുതല്‍


കെഎസ്ആര്‍ടിസി ശമ്പളം നാളെ മുതല്‍ വിതരണം ചെയ്യുമെന്ന് മാനേജ്‌മെന്റ്. സര്‍ക്കാര്‍ അനുവദിച്ച 30 കോടി ഉടന്‍ കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടിലെത്തും. ബാങ്കില്‍ നിന്ന് ഓവര്‍ ഡ്രാഫ്റ്റ് കൂടിയെടുത്ത് ശമ്പളം നല്‍കാനാണ് ശ്രമം. ഇത്തവണ വിഷുവിനും ഈസ്റ്ററിനും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം കിട്ടിയിട്ടില്ല. ഈ മാസം ശമ്പളം ലഭിച്ചാലും സമര പരിപാടികള്‍ തുടരുമെന്നാണ് യൂണിയന്‍ നേതൃത്വം പറയുന്നത്. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നല്‍കണമെന്ന കാരാര്‍ വ്യവസ്ഥ പാലിക്കപ്പെടണമെന്നതാണ് ആവശ്യം. ഈ മാസം 28ന് സൂചനാ പണിമുടക്ക് നടത്തുമെന്ന് സിഐടിയുവും എഐടിയുസിയും വ്യക്തമാക്കിയിട്ടുണ്ട്. അന്ന് മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കുമെന്ന് ബിഎംഎസും വ്യക്തമാക്കി. അംഗീകൃത സംഘടനയായ ഐഎന്‍ടിയുസി യുടെ നേതൃത്വത്തിലുള്ള ടിഡിഎഫും മെയ് ആറിന് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ സെക്രട്ടറിയേറ്റിനു മുമ്പില്‍ അനിശ്ചിതകാല സത്യാഗ്രഹം സമരം നടത്തുമെന്ന് ടിഡിഎഫ് നേതാക്കള്‍ വ്യക്തമാക്കി.

spot_img

Related news

കുറുവാ സംഘത്തിന് ശേഷം ഇറാനി ഗ്യാങ്; നെടുങ്കണ്ടത്ത് പിടിയില്‍

ഇടുക്കി: തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷ്ടാക്കളുടെ സംഘമായ ഇറാനി ഗ്യാങ് അംഗങ്ങള്‍ ഇടുക്കി...

പാകം ചെയ്തും അല്ലാതെയുമായി വന്യ മൃഗങ്ങളുടെ മാംസം; അച്ഛനും മക്കളും നായാട്ടുകാരെന്ന് വനം വകുപ്പ് സംഘം

മലപ്പുറം: വെണ്ടേക്കുംപൊട്ടിയില്‍ കാട്ടിറച്ചിയുമായി രണ്ട് പേര്‍ പിടിയില്‍. വെണ്ടേക്കുംപൊട്ടി സ്വദേശി ജോണ്‍സണ്‍...

മാഞ്ഞത് മലയാളത്തിന്റെ ‘സുകൃതം’, അന്തിമോപചാരം അര്‍പ്പിക്കാന്‍ ‘സിത്താര’യില്‍ മാത്രം അവസരം, സംസ്‌കാരം വൈകിട്ട്

എംടി വാസുദേവന്‍ നായര്‍ക്ക് കേരളത്തിന്റെ പ്രണാമം. കേരളീയ ജീവിത പരിണാമത്തെ തൂലികയിലേക്ക്...

എഴുത്തിന്റെ കുലപതിക്കു വിട; എംടിക്ക് ഹൃദയാഞ്ജലി

മലയാളത്തിന്റെ ഒരേയൊരു എംടി കഥാവശേഷനായി. ഇന്ന് രാത്രി പത്തോടെയായിരുന്നു 91 കാരനായ...