മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ഇനിമുതല്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ഇനിമുതല്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കും നല്‍കും. ഇതിനായി മെഡലുകളുടെ എണ്ണം 300 ആയി ഉയര്‍ത്തി. ഐപിഎസ് ഇല്ലാത്ത എസ്പിമാര്‍ക്ക് വരെയായിരുന്നു ഇതുവരെ മെഡലുകള്‍ നല്‍കിയിരുന്നത്.

വിശിഷ്ടസേവനത്തിനും ധീരതക്കുമാണ് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ഉദ്യോഗസ്ഥര്‍ക്ക് സമ്മാനിക്കുന്നത്. പൊലീസ് സേനയില്‍ ഐപിഎസ് ഒഴികെയുള്ള എസ്പിമാര്‍ വരെയുള്ളവര്‍ക്ക് നല്‍കിയിരുന്ന മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ഇനി മുതല്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കും ലഭിക്കും. ഫീല്‍ഡ് വിഭാഗം ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കാണ് മെഡല്‍ നല്‍കുന്നത്. സംസ്ഥാന പൊലീസ് മേധാവിയുടെ അപേക്ഷ പരിഗണിച്ചാണ് നടപടി. 285 മെഡലുകളാണ് ഇത് വരെ ഉണ്ടായിരുന്നത്. ഇത് 300 ആയി ഉയര്‍ത്തി. സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിലെ ഉദ്യോഗസ്ഥര്‍ക്കും മെഡല്‍ ലഭിക്കും. വനിതാ പൊലീസുകാര്‍ക്ക് നിലവിലെ മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കും.

വനിതകള്‍ക്ക് 7 വര്‍ഷത്തെ സര്‍വീസുണ്ടെങ്കില്‍ മെഡലിന് യോഗ്യതയാകും. അര്‍ഹരായവരെ മേലുദ്ധ്യോഗസ്ഥര്‍ക്ക് ഇനി മുതല്‍ നാമനിര്‍ദേശം ചെയ്യാം. അതേ സമയം മാനദണ്ഡങ്ങള്‍ ലംഘിച്ച് സര്‍ക്കാരുമായി അടുപ്പം പുലര്‍ത്തുന്ന ഉദ്യോഗസ്ഥര്‍ പോലീസ് മെഡലുകള്‍ സ്വന്തമാക്കുന്നതായി ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ഇത്തരത്തില്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത ഒരു ഡിവൈഎസ്പിയില്‍ നിന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മെഡല്‍ തിരികെ വാങ്ങുകയും ചെയ്തു. ഇതിന് ശേഷം ഇന്റലിജന്‍സിന്റെ കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ മെഡലുകള്‍ നല്‍കുന്നത്.

spot_img

Related news

കുറുവാ സംഘത്തിന് ശേഷം ഇറാനി ഗ്യാങ്; നെടുങ്കണ്ടത്ത് പിടിയില്‍

ഇടുക്കി: തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷ്ടാക്കളുടെ സംഘമായ ഇറാനി ഗ്യാങ് അംഗങ്ങള്‍ ഇടുക്കി...

പാകം ചെയ്തും അല്ലാതെയുമായി വന്യ മൃഗങ്ങളുടെ മാംസം; അച്ഛനും മക്കളും നായാട്ടുകാരെന്ന് വനം വകുപ്പ് സംഘം

മലപ്പുറം: വെണ്ടേക്കുംപൊട്ടിയില്‍ കാട്ടിറച്ചിയുമായി രണ്ട് പേര്‍ പിടിയില്‍. വെണ്ടേക്കുംപൊട്ടി സ്വദേശി ജോണ്‍സണ്‍...

മാഞ്ഞത് മലയാളത്തിന്റെ ‘സുകൃതം’, അന്തിമോപചാരം അര്‍പ്പിക്കാന്‍ ‘സിത്താര’യില്‍ മാത്രം അവസരം, സംസ്‌കാരം വൈകിട്ട്

എംടി വാസുദേവന്‍ നായര്‍ക്ക് കേരളത്തിന്റെ പ്രണാമം. കേരളീയ ജീവിത പരിണാമത്തെ തൂലികയിലേക്ക്...

എഴുത്തിന്റെ കുലപതിക്കു വിട; എംടിക്ക് ഹൃദയാഞ്ജലി

മലയാളത്തിന്റെ ഒരേയൊരു എംടി കഥാവശേഷനായി. ഇന്ന് രാത്രി പത്തോടെയായിരുന്നു 91 കാരനായ...