മഞ്ചേരി: മഞ്ചേരി നഗരസഭ കൗണ്‍സിലര്‍ അബ്ദുല്‍ ജലീലിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാമത്തെ പ്രതിയും പിടിയില്‍. മുഖ്യപ്രതി ഷുഹൈബ് എന്ന കൊച്ചു ആണ് പിടിയിലായത്.
നെല്ലിക്കുത്ത് സ്വദേശി ഷുഹൈബി (28) നെ തമിഴ് നാട്ടില്‍ നിന്നാണ് പിടികൂടിയത്. കൊലപാതകത്തില്‍ വ്യാഴാഴ്ച ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നെല്ലിക്കുത്ത് സ്വദേശി ഷംസീറിനെയാണ് കസ്റ്റഡിയിലെടുത്തത്.
ചൊവ്വാഴ്ച രാത്രിയാണ് ബൈക്കിലെത്തിയ സംഘം മുസ്ലിം ലീഗ് പ്രാദേശിക നേതാവും മഞ്ചേരി നഗരസഭ പതിനാറാം വാര്‍ഡ് മെമ്പറുമായ അബ്ദുല്‍ ജലീലിനെ ആക്രമിച്ചത്. മഞ്ചേരി പയ്യനാട് വെച്ച് വാഹനം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണം.