ഇന്ത്യ-സൗദി സെക്ടറില്‍ റഗുലര്‍ വിമാന സര്‍വീസ് പുനരാരംഭിച്ചു

കരിപ്പൂര്‍: ഇന്ത്യ-സൗദി സെക്ടറില്‍ റഗുലര്‍ വിമാന സര്‍വീസ് പുനരാരംഭിച്ചു. കേരളത്തില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് സൗദിയിലെ വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് നടത്തുക. ഈ മാസം 27 മുതല്‍ എയര്‍ ഇന്ത്യ എകസ്പ്രസ് സര്‍വീസ് ആരംഭിക്കും. രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് റഗുലര്‍ സര്‍വീസ് പുനരാരംഭിക്കുന്നത്. മാര്‍ച്ച് 27 മുതല്‍ ഇന്ത്യയില്‍ നിന്നുള്ള രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് വ്യോമയാന മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചായായാണ് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും റഗുലര്‍ സര്‍വീസുകളുടെ ബുക്കിംഗ് ആരംഭിച്ചത്.

കോഴിക്കോട്-ജിദ്ദ സെക്ടറില്‍ തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ എന്നിങ്ങിനെ ആഴ്ചയില്‍ നാല് സര്‍വീസുകളും, കൊച്ചി-ജിദ്ദ സെക്ടറില്‍ വെള്ളിയാഴ്ചയും എയര്‍ ഇന്ത്യ എക്‌സ് പ്രസ് സര്‍വീസ് നടത്തും. കോഴിക്കോട് – റിയാദ് സെക്ടറില്‍ തിങ്കള്‍, ചൊവ്വ, ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലും കണ്ണൂര്‍ റിയാദ് സെക്ടറില്‍ വ്യാഴം ഞായര്‍ ദിവസങ്ങളിലുമാണ് സര്‍വ്വീസുണ്ടാകുക. ഞായര്‍, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് കോഴിക്കോട് ദമ്മാം സെക്ടറില്‍ സര്‍വീസ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.

spot_img

Related news

മൈനോറിറ്റി ചാരിറ്റബിൾ ട്രസ്റ്റും വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റലും നടത്തുന്ന മെഗാ സർജറി ക്യാമ്പിന്റെ ടോക്കൺ വിതരണം ചെയ്തു

ശൈഖുനാ അത്തിപ്പറ്റ ഉസ്താദിൻറെ പേരിൽ വളാഞ്ചേരിയിൽ പ്രവർത്തിക്കുന്ന മൈനോറിറ്റി ചാരിറ്റബിൾ ട്രസ്റ്റും...

എടപ്പാൾ ഹോസ്പിറ്റലിലെ കുട്ടികളുടെ ഡോക്ടർ റിയാസ് പി കെ അന്തരിച്ചു

എടപ്പാൾ ഹോസ്പിറ്റലിലെ കുട്ടികളുടെ ഡോക്ടർ റിയാസ് പി കെ അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന്...

പമ്പിങ് സബ്‌സിഡി പ്രശ്‌നം : നിയമനടപടികളുമായി കർഷക കോൺഗ്രസ്

പൊന്നാനി: എടപ്പാൾ പമ്പിങ് സബ്‌സിഡി നഷ്ടപ്പെടുത്തിയതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിയമനടപടിക്കൊരുങ്ങി...

വളാഞ്ചേരി-കോഴിക്കോട് റോഡിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

വളാഞ്ചേരി: ദേശീയപാത 66 വളാഞ്ചേരി കോഴിക്കോട് റോഡിൽ കരിങ്കല്ലത്താണിയിൽ...