ജില്ലയില്‍ 78,219 വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി പരീക്ഷയെഴുതി

മലപ്പുറം: ജില്ലയില്‍ വ്യാഴാഴ്ച 78,219 വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി പരീക്ഷയെഴുതി . 297 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത്.തിരൂര്‍ ഉപജില്ലയില്‍ 70 പരീക്ഷാകേന്ദ്രങ്ങളിലായി 15,666 വിദ്യാര്‍ഥികളും മലപ്പുറം വിദ്യാഭ്യാസ ഉപജില്ലയില്‍ 103 കേന്ദ്രങ്ങളിലായി 27,485 കുട്ടികളും ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നുണ്ട്. വണ്ടൂര്‍ ഉപജില്ലയില്‍ 15,813 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. ഇതിനായി 61 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. തിരൂരങ്ങാടി ഉപജില്ലയില്‍ 64 പരീക്ഷാ കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇവിടങ്ങളിലായി 19,255 വിദ്യാര്‍ഥികളും പരീക്ഷ എഴുതുന്നുണ്ട്. രാവിലെ 9.30 മുതല്‍ 12.30 വരെ വരെയാണ് പരീക്ഷാ സമയം. 15 മിനുട്ട് കൂളിങ് ടൈം അനുവദിക്കും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത് ജില്ലയിലാണ്.

spot_img

Related news

‘ശരിയുടെ പാതയിലാണെങ്കില്‍ എന്തിന് ഭയപെടണം?’: എസ് ശശിധരന്‍ ഐപിഎസ്

മലപ്പുറം: അഴിമതിക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ താത്പര്യപെടുന്ന ആളാണ് താനെന്ന് മലപ്പുറം എസ്...

വിവാഹത്തിന് നാലുദിവസം മുമ്പ് കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയിൽനിന്ന് കണ്ടെത്തി

മലപ്പുറം: വിവാഹത്തിന് നാലുദിവസം മുമ്പ് കാണാതായ മങ്കട പള്ളിപ്പുറം...

മലപ്പുറം എഫ്.സി.യുടെ സഹ ഉടമയായി സഞ്ജു സാംസണ്‍

മലപ്പുറം: സൂപ്പര്‍ ലീഗ് കേരളാ ക്ലബ്ബായ മലപ്പുറം എഫ്.സി.യുടെ സഹ ഉടമയായി...

എ പി ജെ അ ബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ ബെസ്റ്റ് ടീച്ചേർസ് അവാർഡ് തൗഫീഖ് സഖാഫിക്ക്

വളാഞ്ചേരി: അധ്യാപനവും ജീവകാരുണ്യ പ്രവർത്തനവും നെഞ്ചോട് ചേർത്തുവെച്ച് മാതൃക പ്രവർത്തനം കാഴ്‌ചവെക്കുകയാണ്...

മലപ്പുറം ജില്ലയെ ചതിച്ച് സുജിത്ത് ദാസ് നേടിയ മെഡലുകള്‍ തിരികെ വാങ്ങണമെന്ന് പികെ നവാസ്

മലപ്പുറം: പത്തനംതിട്ട മുന്‍ എസ്പി സുജിത്ത് ദാസിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി എം...