സംസ്ഥാനത്ത് അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കാനാണ് സാധ്യത.

വടക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും പശ്ചിമ ബംഗാൾ–വടക്കൻ ഒഡീഷ തീരത്തിനും മുകളിലുണ്ടായിരുന്ന തീവ്രന്യൂനമർദം അതിതീവ്ര ന്യൂനമർദമായി ശക്തിപ്പെട്ടതും, കിഴക്കൻ അറബിക്കടലിനും സമീപ കൊങ്കൺ തീരത്തിനും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നതുമാണ് മഴ ശക്തമാകാൻ കാരണം. ജൂലൈ 31 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയും ചിലയിടങ്ങളിൽ ശക്തമായ മഴയും ലഭിക്കുമെന്നാണ് പ്രവചനം.

അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരങ്ങളിൽ നാളെ പുലർച്ചെ 5.30 വരെ 1 മുതൽ 1.3 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കന്യാകുമാരി തീരത്തും നാളെ രാത്രി 11.30 വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

ഇതിനിടെ, അസമിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും പ്രളയക്കെടുതിക്ക് ഇതുവരെ അയവായിട്ടില്ല. ഇതുവരെ 68 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ആറ് ജില്ലകളിലായി ഏഴ് ലക്ഷത്തിലധികം പേർ പ്രളയബാധിതരായപ്പോൾ, പതിനെട്ടായിരത്തിലധികം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. എൻഡിആർഎഫും എസ്‍ഡിആർഎഫും ഉൾപ്പെടെയുള്ള രക്ഷാസേനകൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്.

spot_img

Related news

കോട്ടയത്ത് വയോധികൻ കൊല്ലപ്പെട്ട സംഭവം കൊലപാതകമെന്ന് പൊലീസ്; അച്ഛനെ ചവിട്ടിക്കൊന്ന മകൻ അറസ്റ്റിൽ

കോട്ടയം: കോട്ടയം കടുത്തുരുത്തിയിൽ വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന്...

പുറത്ത് നിന്ന് വൈദ്യുതി ലഭിച്ചില്ലെങ്കിൽ ഇന്ന് വൈകീട്ട് നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം: പുറത്ത് നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിച്ചില്ലെങ്കിൽ ഇന്ന് വൈകീട്ട് വൈദ്യുതി...

കണ്ണൂരിൽ ക്രൂരമായ റാഗിങ്; പ്ലസ് വൺ വിദ്യാർത്ഥിയുടെ തല കല്ലുകൊണ്ട് അടിച്ചുപൊട്ടിച്ചു; 6 പേർക്ക് സസ്പെൻഷൻ

കണ്ണൂർ: കണ്ണൂരിൽ റാ​ഗിങ്ങിന്റെ പേരിൽ 16കാരന്റെ തല അടിച്ചുപൊട്ടിച്ചതായി പരാതി. കണ്ണൂർ...

വിവാദങ്ങളിൽ വിശദീകരണവുമായി പേളി മാണി; ആരുടെയും പോരാട്ടത്തെ ചെറുതാക്കി കണ്ടിട്ടില്ലെന്ന് താരം

കൊച്ചി: വിദ്യാർഥികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക മാത്രമാണ് പങ്കുവെച്ചതെന്നും, ആരുടെയും പോരാട്ടത്തെ ചെറുതാക്കി...

പന്തയം വെച്ച് കുളത്തിൽ നീന്താനിറങ്ങി; ചക്കുവള്ളിയിൽ സുഹൃത്തുക്കളുടെ മുന്നിൽവെച്ച് യുവാവ് മുങ്ങിമരിച്ചു

കൊല്ലം: സുഹൃത്തുക്കളുമായി പന്തയം വെച്ച് കുളത്തിൽ നീന്താനിറങ്ങിയ ആൾ മുങ്ങിമരിച്ചു. ചക്കുവള്ളി...