പന്തയം വെച്ച് കുളത്തിൽ നീന്താനിറങ്ങി; ചക്കുവള്ളിയിൽ സുഹൃത്തുക്കളുടെ മുന്നിൽവെച്ച് യുവാവ് മുങ്ങിമരിച്ചു

കൊല്ലം: സുഹൃത്തുക്കളുമായി പന്തയം വെച്ച് കുളത്തിൽ നീന്താനിറങ്ങിയ ആൾ മുങ്ങിമരിച്ചു. ചക്കുവള്ളി പള്ളിശ്ശേരിക്കൽ ചിറയുടെ തെക്കതിൽ ബാബു ആണ് ചക്കുവള്ളി ചിറയിൽ മുങ്ങിമരിച്ചത്. ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നുസംഭവം.

ചിറ നീന്തികടന്ന് അക്കരെ പോയി തിരികെ വരാമെന്നായിരുന്നു ബാബു സുഹൃത്തുക്കളുമായി ബെറ്റ് വെച്ചത്. നീന്തൽ തുടങ്ങി അല്പ സമയം കഴിഞ്ഞപ്പോൾ തന്നെ ബാബു വെള്ളത്തിൽ താഴ്ന്നു പോവുകയായിരുന്നു. ഉടൻ തന്നെ ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല. ഉടൻ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. കൊല്ലത്തുനിന്നും ഫയർഫോഴ്സ് എത്തിയാണ് തിരച്ചിൽ നടത്തിയത്.

സ്കൂബാ ടീം നടത്തിയ തിരച്ചിലിൽ ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

spot_img

Related news

വിവാദങ്ങളിൽ വിശദീകരണവുമായി പേളി മാണി; ആരുടെയും പോരാട്ടത്തെ ചെറുതാക്കി കണ്ടിട്ടില്ലെന്ന് താരം

കൊച്ചി: വിദ്യാർഥികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക മാത്രമാണ് പങ്കുവെച്ചതെന്നും, ആരുടെയും പോരാട്ടത്തെ ചെറുതാക്കി...

കോട്ടയത്ത് നവജാതശിശുക്കളെ കടത്തുന്ന സംഘമെന്ന പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്

കോട്ടയം: കോട്ടയത്ത് നവജാതശിശുക്കളെ കടത്തുന്ന സംഘം പ്രവർത്തിക്കുന്നെന്ന പരാതിയിൽ പൊലീസ് അന്വേഷണം...

പ്രിയദർശിനി ബസിൽ വീണ്ടും മോഷണം; രണ്ട് യാത്രക്കാരികൾക്ക് സ്വർണമാല നഷ്ടമായി

മലപ്പുറം: കോഴിക്കോട്–പാലക്കാട് റൂട്ടിലോടുന്ന പ്രിയദർശിനി ബസിൽ രണ്ട് യാത്രക്കാരികളുടെ സ്വർണമാല മോഷണം...

പ്രധാനമന്ത്രിക്കെതിരായ പരാമർശം; മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണിക്കെതിരെ കേസ്

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ചെന്ന പരാതിയിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണിക്കെതിരെ...

കോഴിക്കോട് മുണ്ടുപാലത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹമരണത്തിൽ അന്വേഷണം

കോഴിക്കോട്: കോഴിക്കോട് മുണ്ടുപാലത്ത് യുവാവിനെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങല്ലൂർ...