വളാഞ്ചേരി എം. ഇ. എസ്.കെ.വി.എം കോളജ് പൂര്‍വ്വ വിദ്യാര്‍ഥി സംഗമം ‘യൂഫോറിയ 2024 ശനിയാഴ്ച്ച നടക്കും

വളാഞ്ചേരി എം. ഇ. എസ്.കെ.വി.എം കോളജ് പൂര്‍വ്വ വിദ്യാര്‍ഥി സംഗമം ‘യൂഫോറിയ 2024 ‘ എന്ന പേരില്‍ ജനുവരി 13 ശനിയാഴ്ച നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9.30 ന് ആരംഭിക്കുന്ന പരിപാടി പൂര്‍വ്വ വിദ്യാര്‍ഥിയും അത് ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ്, കേരളാ അത് ലറ്റിക് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റും പ്രമുഖ വ്യവസായിയുമായ ഡോ. അന്‍വര്‍ ആമീന്‍ ചേലാട്ട് ഉദ്ഘാടനം ചെയ്യും. വളാഞ്ചേരി നഗരസഭ ചെയര്‍മാന്‍ അഷ്‌റഫ് അമ്പലത്തിങ്ങല്‍ സംസാരിക്കും.1981 മുതല്‍ 2023 വരെ പഠിച്ച വിവിധ തലമുറകളില്‍ പെട്ട പൂര്‍വ്വ വിദ്യാര്‍ഥികള്‍ ഒത്തുകൂടും. ഉന്നത നേട്ടം കൈവരിച്ച പൂര്‍വ്വ വിദ്യാര്‍ഥികളെയും മക്കളെയും അനുമോദിക്കും. മികച്ച പ്രകടനം കാഴ്ചവെച്ച വിവിധ ബാച്ചുകള്‍ക്കുള്ള അംഗീകാരങ്ങള്‍ ചടങ്ങില്‍ വെച്ച് സമര്‍പ്പിക്കും.പുതിയ കമ്മിറ്റി ഭാരവാഹികളെ യോഗത്തില്‍ വെച്ച് തിരഞ്ഞെടുക്കും. തുടര്‍ന്ന് പൂര്‍വ്വ വിദ്യാര്‍ഥിയും പ്രശസ്ത ഗായകനുമായ ശ്രീനിവാസും സംഘവും അവതരിപ്പിക്കുന്ന ഗസല്‍ സംഗീത പരിപാടി ‘സ്‌നേഹമല്‍ഹാര്‍’ അരങ്ങേറും.

Registration Link : https://forms.gle/r74Qfbf7Gaq2vkt99

വാര്‍ത്ത സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. കെ.പി. വിനോദ് കുമാര്‍, കോളജ് സെക്രട്ടറി ഡോ പി. മുഹമ്മദലി, അലുംനി അസോസിയേഷന്‍ പ്രസിഡന്റ് പി.എം. മുജീബ് റഹിമാന്‍, സെക്രട്ടറി പി. ഹബീബ് റഹ്മാന്‍, സ്റ്റാഫ് കോഡിനേറ്റര്‍ ഡോ പി.സി. സന്തോഷ് ബാബു എന്നിവര്‍ സംബന്ധിച്ചു.

spot_img

Related news

മൈനോറിറ്റി ചാരിറ്റബിൾ ട്രസ്റ്റും വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റലും നടത്തുന്ന മെഗാ സർജറി ക്യാമ്പിന്റെ ടോക്കൺ വിതരണം ചെയ്തു

ശൈഖുനാ അത്തിപ്പറ്റ ഉസ്താദിൻറെ പേരിൽ വളാഞ്ചേരിയിൽ പ്രവർത്തിക്കുന്ന മൈനോറിറ്റി ചാരിറ്റബിൾ ട്രസ്റ്റും...

എടപ്പാൾ ഹോസ്പിറ്റലിലെ കുട്ടികളുടെ ഡോക്ടർ റിയാസ് പി കെ അന്തരിച്ചു

എടപ്പാൾ ഹോസ്പിറ്റലിലെ കുട്ടികളുടെ ഡോക്ടർ റിയാസ് പി കെ അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന്...

പമ്പിങ് സബ്‌സിഡി പ്രശ്‌നം : നിയമനടപടികളുമായി കർഷക കോൺഗ്രസ്

പൊന്നാനി: എടപ്പാൾ പമ്പിങ് സബ്‌സിഡി നഷ്ടപ്പെടുത്തിയതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിയമനടപടിക്കൊരുങ്ങി...

വളാഞ്ചേരി-കോഴിക്കോട് റോഡിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

വളാഞ്ചേരി: ദേശീയപാത 66 വളാഞ്ചേരി കോഴിക്കോട് റോഡിൽ കരിങ്കല്ലത്താണിയിൽ...