ഡോ. പി സരിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പി സരിന്‍ ആദ്യം കൂടിക്കാഴ്ച നടത്തിയത് ബിജെപിയുമായാണെന്നും ബിജെപി സ്ഥാനാര്‍ത്ഥിത്വം നിഷേദിച്ചപ്പോള്‍ സിപിഐഎമ്മുമായി ചര്‍ച്ച നടത്തിയെന്ന് വിഡി സതീശന്‍ ആരോപിച്ചു. സരിന്‍ പാര്‍ട്ടി വിടാന്‍ നിന്നിരുന്ന ആളായിരുന്നെന്ന് വിഡി സതീശന്‍ പറഞ്ഞു.
സിപിഐഎമ്മിന്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് വന്നതോടുകൂടിയാണ് വിമര്‍ശനങ്ങള്‍. മന്ത്രി എംബി രാജേഷ് എഴുതി ക്കൊടുത്ത വാദങ്ങളാണ് സരിന്‍ പറഞ്ഞതെന്നു വിഡി സതീശന്‍ പറഞ്ഞു. സിപിഐഎം മന്ത്രിമാരും എംഎല്‍എമാരും കഴിഞ്ഞ നിയമസഭയില്‍ ഉന്നയിച്ച വിമര്‍ശനങ്ങളാണ് സരിന്‍ വീണ്ടും ഉന്നയിക്കുന്നത്. ഇതിന് സിപിഐഎമ്മിന് മറുപടി നല്‍കിയതാണെന്ന് അദ്ദേഹം പറഞ്ഞു.
