‘കോണ്‍ഗ്രസ് അധഃപതനത്തിന് കാരണം സതീശന്‍; 2026ല്‍ പച്ച തൊടാന്‍ പറ്റില്ല’; പി സരിന്‍

പ്രതിപക്ഷ നേതാവ് വിഡി സതീശനെയും രാഹുല്‍ മാങ്കൂട്ടത്തിലിനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന ഡോ. പി സരിന്‍. വിഡി സതീശനാണ് കോണ്‍ഗ്രസിന്റെ അധഃപതനത്തിന് കാരമെണന്ന് പി സരിന്‍ വിമര്‍ശിച്ചു. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തിയത് വിഡി സതീശനാണ്. ആദ്യമായി സതീശന്‍ നന്നായി സംസാരിച്ചത് ഇന്നലെയാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ പി സരിന്‍ പരിഹസിച്ചു.

സതീശന് കോണ്‍ഗ്രസുകാരോട് ബഹുമാനമില്ലെന്ന് സരിന്‍ ആരോപിച്ചു. ഞാനാണ് എല്ലാം എന്ന നിലപാടാണ് സതീശനെന്ന് സരിന്റെ വിമര്‍ശനം. ധിക്കാരവും ധാര്‍ഷ്ട്യവുമാണ് സതീശന്. എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിലാണ് പ്രവര്‍ത്തകര്‍ പോകുന്നത്. എന്നാല്‍ 2026ല്‍ പച്ച തൊടാന്‍ പറ്റില്ലെന്ന് പി സരിന്‍ പറയുന്നു. ഞാനാണ് രാജ്യം എന്നപോലെ ഞാനാണ് പാര്‍ട്ടി എന്നാണ് സതീശന്റെ നിലപാടെന്ന് സരിന്‍ പറയുന്നു. സതീശന്‍ 2021ല്‍ പ്രതിപക്ഷ നേതാവായതിന്റെ പിന്നാമ്പുറം കഥകള്‍ മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിക്കണമെന്നും അതൊരു അട്ടിമറിയായിരുന്നുവെന്ന് സരിന്‍ ആരോപിച്ചു.

സിപിഐഎമ്മുമായി ചേര്‍ന്ന് ബിജെപിക്ക് എതിരെ ഒന്നും ചെയ്യാന്‍ സതീശന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് പി സരിന്‍ ആരോപിച്ചു. സതീശന്‍ ശ്രമിക്കുന്നത് സിപിഎം വിരുദ്ധമാത്രം. വടകരയില്‍ ഷാഫിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത് ബിജെപിയെ സഹായിക്കാനാണെന്ന് സരിന്‍ ഗുരുതര ആരോപണം ഉന്നയിച്ചു.

spot_img

Related news

കോൺഗ്രസ് – ലീഗ് സീറ്റ് കൈമാറ്റം; പട്ടാമ്പിയിൽ എം.എ. സമദ്, കോങ്ങാട് രമ്യ ഹരിദാസ്

പാലക്കാട് സീറ്റുകള്‍ വെച്ചുമാറാന്‍ യുഡിഎഫില്‍ ധാരണ. പട്ടാമ്പി, കോങ്ങാട് സീറ്റുകള്‍ വെച്ചുമാറാന്‍...

കോട്ടയത്തിന് ക്രിസ്മസ് സമ്മാനമായി 20 കോടി; 20 കോടി XC 138455 എന്ന നമ്പറിന്

ക്രിസ്മസ്-പുതുവത്സര ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനമായ 20 കോടി XC...

ദീപകിന്റെ മരണം; ഷിംജിതയുടെ വീഡിയോയിൽ നിന്നും എന്നെ ഒഴിവാക്കണം; പരാതിയുമായി ബസ്സിലെ സഹയാത്രിക

കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപകിന്റെ ആത്മഹത്യയിൽ പ്രതി ഷിംജിത മുസ്തഫയ്ക്കെതിരെ പരാതി...

ഐഎസ്ആർഒയ്ക്ക് ഇനിയും ഒരുപാട് നേട്ടങ്ങൾ കൈവരിക്കാനുണ്ട്; അതിനായി നിരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്; സുനിതാ വില്യംസ്

ഐഎസ്ആര്‍ഒയും നാസയും ഒരുമിച്ച് നിന്നാല്‍ ഇലോണ്‍ മസ്‌ക് സ്വപ്‌നം കണ്ടതിനേക്കാള്‍ കൂടുതല്‍...