സരിനെ പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തോടൊപ്പമെന്ന് സരിന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ പി സരിനെ പുറത്താക്കി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും തുറന്നടിച്ച് വീണ്ടും വാര്‍ത്താ സമ്മേളനം നടത്തിയതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ നടപടി. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നടപടി.

ഇനി ഇടതുപക്ഷത്തോടൊപ്പമെന്ന് സരിന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ നടപടിക്ക് പിന്നാലെ സരിന്‍ നിലപാട് വ്യക്തമാക്കിയത്. സി പി എം നേതൃത്വം ആവശ്യപ്പെട്ടാല്‍ പാലക്കാട് മത്സരിക്കുമെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു. പാലക്കാട് മാത്രമായി ഈ കളി അവസാനിപ്പിക്കില്ല. കൂടുതല്‍ ആളുകള്‍ എനിക്കൊപ്പം ഉണ്ടാകുമെന്നും സരിന്‍ പറഞ്ഞു.

spot_img

Related news

വീണ്ടും ചക്രവാതചുഴി; 4-5 ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷമെത്തും

തിരുവനന്തപുരം: അടുത്ത 4-5 ദിവസത്തിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര...

ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെയ്ക്കാന്‍ സര്‍ക്കാരിന് എന്ത് അധികാരമെന്ന് ഹൈക്കോടതി

കോഴിക്കോട് താമരശേരിയിലെ ഷഹബാസിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞതിന്...

പ്ലസ് വണ്‍ പ്രവേശനം: ഓണ്‍ലൈന്‍ അപേക്ഷ നാളെ വൈകുന്നേരം അഞ്ചുമണി വരെ, വിശദാംശങ്ങള്‍

കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് നാളെ (മെയ് 20)...