വളാഞ്ചേരി-കോഴിക്കോട് റോഡിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

വളാഞ്ചേരി: ദേശീയപാത 66 വളാഞ്ചേരി കോഴിക്കോട് റോഡിൽ കരിങ്കല്ലത്താണിയിൽ റിലയൻസ് പെട്രോൾ പമ്പിന് സമീപത്ത് മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം വളാഞ്ചേരി ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയും ബൈക്കും എതിർ ദിശയിൽ വരികയായിരുന്ന കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ വളാഞ്ചേരിയിലെ നടക്കാവ് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം പരിക്ക് ഗുരുതരമായതിനാൽ കോട്ടക്കലിലേക്ക് മാറ്റി .ഓട്ടോറിക്ഷയിലെ യാത്രക്കാർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.വളാഞ്ചേരി കാവുംപുറം കോതോൾ സ്വദേശി മുഹമ്മദ് സിയാദ് നാണ് ഗുരുതരമായി പരിക്കേറ്റത് തിങ്കളാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു അപകടം. വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു

spot_img

Related news

മലപ്പുറത്ത് യു.ഡി.എഫിന് തിരിച്ചടി; മുസ്ലിം ലീഗ് വിട്ട് 20 യുവാക്കൾ സി.പി.ഐ.എമ്മിൽ ചേർന്നു

മലപ്പുറം: എടപ്പാൾ മാണൂരിൽ മുസ്ലിം ലീഗ് വിട്ട് 20 യുവാക്കൾ സിപിഐഎമ്മിൽ...

മലപ്പുറത്ത് സ്കൂൾ കായികമേളയുടെ പവലിയൻ തകർത്ത നിലയിൽ

മലപ്പുറം: സ്കൂൾ വിദ്യാർത്ഥികളുടെ കായികമേളയ്ക്ക് ഒരുക്കിയ സൗകര്യങ്ങൾ തകർത്തെന്ന് പരാതി. മലപ്പുറം...

മുന്നറിയിപ്പുകളില്ലാതെ തുറന്നു; കോട്ടക്കലിലെ അപകടക്കെണിയായ എക്‌സിറ്റും എൻട്രിയും പൂട്ടി പൊലീസ്

കോട്ടക്കൽ: അപകടങ്ങൾ തുടർക്കഥയായതോടെ ഏറെ കൊട്ടിയാഘോഷിച്ച് തുറന്ന എക്‌സിറ്റും എൻട്രിയും താത്ക്കാലികമായി...

ഫിനിഷിങ് പോയിന്റിന് തൊട്ടുമുമ്പ് ജീവൻ പൊലിഞ്ഞു; ലഹരി വിരുദ്ധ മാരത്തണിനിടയിൽ കായിക അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം: വള്ളിക്കുന്നില്‍ മാരത്തണ്‍ ഓട്ടത്തിനിടെ കായിക അധ്യാപകന്‍ കുഴഞ്ഞ് വീണ് മരിച്ചു....