പെരുമ്പാവൂരിൽ വൻ പുകയില ഉൽപ്പന്ന വേട്ട; 26.5 ലക്ഷം രൂപ വിലമതിക്കുന്ന ഹാൻസ് ശേഖരം പിടികൂടി

പെരുമ്പാവൂർ: സംസ്ഥാനത്ത് വ്യാപകമായി നടക്കുന്ന പുകയില ഉൽപ്പന്ന വേട്ടയുടെ ഭാഗമായി പെരുമ്പാവൂരിൽ എക്സൈസ് നടത്തിയ റെയ്ഡിൽ 26.5 ലക്ഷം രൂപ വിലമതിക്കുന്ന ഹാൻസ് ശേഖരം പിടികൂടി.

കോട്ടയത്ത് ഒരുകോടി 30 ലക്ഷം രൂപയുടെ വ്യാജ പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് പെരുമ്പാവൂരിലും പരിശോധന നടത്തിയത്.

പെരുമ്പാവൂർ ലോറി സ്റ്റാൻഡിന് സമീപം പൂട്ടിക്കിടന്ന രണ്ട് വൻകിട ഗോഡൗണുകളിലായിരുന്നു എക്സൈസ് പരിശോധന. കാലിത്തീറ്റയെന്ന വ്യാജേന ഹാൻസ് ചാക്കുകളിലാക്കി രാത്രികാലങ്ങളിൽ ലോറികളിലും മറ്റ് വാഹനങ്ങളിലുമായി ഗോഡൗണുകളിൽ എത്തിച്ച് സൂക്ഷിച്ചിരുന്നതായാണ് എക്സൈസിന്റെ കണ്ടെത്തൽ.

ഗോഡൗൺ ഉടമയുടെ സാന്നിധ്യത്തിൽ വാടകയ്ക്ക് നൽകിയിരുന്ന കെട്ടിടത്തിന്റെ താഴ് പൊളിച്ച് നടത്തിയ പരിശോധനയിലാണ് വൻ ഹാൻസ് ശേഖരം കണ്ടെത്തിയത്.

ഗോഡൗണിൽ നിന്ന് 26,250 പാക്കറ്റ് ഹാൻസാണ് എക്സൈസ് പിടിച്ചെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

spot_img

Related news

ഇരിഞ്ഞാലക്കുടയിൽ കേരള കോൺഗ്രസ് യോഗത്തിനിടെ കൂട്ടയടി; പൊലീസുകാർക്ക് നേരെ ചായക്കെറ്റിൽ എറിഞ്ഞതിന് പത്തുപേർക്കെതിരെ കേസ്

തൃശൂർ: ഇരിഞ്ഞാലക്കുടയിലെ കേരള കോൺഗ്രസ് യോഗത്തിനിടെയുണ്ടായ കൂട്ടയടിയിൽ പൊലീസ് കേസെടുത്തു. പൊലീസുകാർക്ക്...

റിപ്പോർട്ടർ ടിവി എം.ഡി ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ എക്സൈസ് കസ്റ്റഡിയിൽ വിട്ടു

വയനാട്: വീട്ടിൽ നിന്ന് അനധികൃത മദ്യം കണ്ടെത്തിയ കേസിൽ റിപ്പോർട്ടർ ടിവി...

പുതുശേരിയിൽ അതിഥി തൊഴിലാളി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

പുതുശേരി: പഴുന്നാന പാടത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി....

സി.എം.ആർ.എൽ-എക്സാലോജിക് കേസ്: നിയമപരമായ നടപടികളാണ് നടക്കേണ്ടതെന്ന് കെ. മുരളീധരൻ

കോഴിക്കോട്: സിഎംആർഎൽ–എക്സാലോജിക് കേസിൽ നിയമപരമായ നടപടികളാണ് നടക്കേണ്ടതെന്ന് മന്ത്രി കെ. മുരളീധരൻ....

പാലക്കാട് ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട്: ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു....